|    Dec 12 Wed, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

2019ലെ തിരഞ്ഞെടുപ്പില്‍ വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി ഗൂഗ്ള്‍

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിനു വേണ്ടി പരസ്യങ്ങള്‍ക്ക് പണം നല്‍കുന്നത് ആരെന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രമുഖ സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗ്ള്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഇതിനായി ഈയിടെ നടന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് മാതൃകയില്‍ ചട്ടക്കൂട് ഉണ്ടാക്കാനാണ് ഗൂഗ്ള്‍ ആലോചിക്കുന്നത്.
അമേരിക്കയില്‍ എല്ലാ പരസ്യങ്ങളിലും അതിനുള്ള പണം നല്‍കുന്നത് ആരാണെന്ന് വെളിപ്പെടുത്തണമെന്ന നിബന്ധന വച്ചിരുന്നു. ഇതിനു പുറമേ വ്യത്യസ്ത പരസ്യദാതാക്കള്‍ രാഷ്ട്രീയ പരസ്യത്തിനു വേണ്ടി എത്ര പണം ചെലവാക്കുന്നു, അവരുടെ രാഷ്ട്രീയ ആഭിമുഖ്യം എന്നിവ സംബന്ധിച്ച് ആഴ്ചതോറും സുതാര്യതാ റിപോര്‍ട്ടുകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പായി ഇന്ത്യയിലും സമാന രീതി നടപ്പില്‍ വരുത്താനാണ് കമ്പനി ആലോചിക്കുന്നത്.
ആഗോള മാനദണ്ഡം കമ്പനി ഇന്ത്യയിലും നടപ്പാക്കുമെന്ന് ഗൂഗ്ള്‍ ഇന്ത്യ ട്രസ്റ്റ് ആന്റ് സേഫ്റ്റി ഡയറക്ടര്‍ സുനിത മൊഹന്തി പറഞ്ഞു. വ്യാജവാ ര്‍ത്തകള്‍ പടരുന്നത് തടയുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഇതില്‍ അമേരിക്കയിലേതിന് സമാനമായ മാതൃകയാണ് പിന്തുടരുകയെന്നും അവര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുക്കുമ്പോ ള്‍ രാഷ്ട്രീയ പരസ്യത്തിനു വേണ്ടി ചെലവാക്കുന്ന തുക ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒരുപോലെ വര്‍ധിച്ചുവരുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഓരോ വര്‍ഷവും പരസ്യത്തിനു വേണ്ടി ചെലവാക്കുന്നത് ശരാശരി 1202 കോടി രൂപയാണ്.
അതേസമയം, യുപിഎ ഭരണകാലത്ത് വര്‍ഷം 504 കോടി രൂപ മാത്രമാണ് ചെലവാക്കിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss