|    Jul 17 Tue, 2018 9:41 am
FLASH NEWS
Home   >  National   >  

2019ഓടെ മുഴുവന്‍ വീടുകളിലും വൈദ്യുതി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം

Published : 25th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: രാജ്യത്ത് 2019 മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സൗഭാഗ്യ യോജന, ദീന്‍ദയാല്‍ ഊര്‍ജ ഭവന്‍ എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖ പ്രഖ്യാപനം നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
500 രൂപയ്ക്ക് പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. രാജ്യത്തെ മുഴുവന്‍ വീടുകളും വൈദ്യുതികരിക്കുന്നതിന് 16,320 കോടി രൂപ ചെലവുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

  • സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 16,000 കോടി രൂപയാണ് മാറ്റിവയ്ക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാരം പാവങ്ങളില്‍ ചുമത്തില്ല.
  • രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം.
  • സ്വതന്ത്ര്യം കിട്ടി 70 വര്‍ഷം പിന്നിട്ടിട്ടും നാലു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കിട്ടിയിട്ടില്ല.
  • ‘സൗഭാഗ്യ’ പദ്ധതി ക്ലീന്‍ എനര്‍ജിയാണ് ഉപയോഗിക്കുന്നത്. ജല, സോളര്‍, ആണവ വൈദ്യുത പദ്ധതികള്‍ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
  • ‘പുതിയ ഇന്ത്യ’യില്‍ എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ സര്‍ക്കാര്‍ ഉറപ്പാക്കും. വൈദ്യുതി വിപ്ലവമാണ് ലക്ഷ്യം.
  • ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും.

അതേസമയം, രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്ന് വര്‍ഷം സാമ്പത്തിക നില സുസ്ഥിരമായിരുന്നുവെന്നും മാന്ദ്യം തുടങ്ങിയിട്ട് മൂന്ന് മാസമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു തനിക്കുള്ളത്. അഴിമതിക്കാരാരും തന്റെ സുഹൃദ്‌സംഘത്തിലിലില്ല. അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നിര്‍വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ചൈനയുമായുള്ള ദോക്‌ല പ്രശ്‌നം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടമാണെന്നും കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ ബിജെപി പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങള്‍ ഉപദേശിക്കാനായി നിതി ആയോഗ് അംഗം ബിബേക് ദെബ്‌റോയി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയമിച്ചു. സുര്‍ജിത് ഭല്ല, റതിന്‍ റോയ്, അഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss