2019ല്‍ മൂന്നാം മുന്നണിക്ക് സാധ്യതയില്ലതിരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ ഐക്യം: ശരത് യാദവ്‌

ന്യൂഡല്‍ഹി: 2019ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് മൂന്നാം മുന്നണി ഉയര്‍ന്നുവരാന്‍ സാധ്യതയില്ലെന്നും ബിജെപിക്കെതിരേ പൊരുതാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവ്. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിക്കും കോണ്‍ഗ്രസ്സിനും ബദല്‍ കണ്ടെത്താനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ ബാധിക്കില്ലെന്നും യാദവ് പറഞ്ഞു.
പ്രാദേശിക കക്ഷികളുടെ ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെയും തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെയും ശ്രമങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ ഹാനികരമായി ബാധിക്കില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണി യാഥാര്‍ഥ്യമാവുമെന്നു താന്‍ കരുതുന്നില്ല. മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങും. മോദി സര്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിച്ച രാഷ്ട്രത്തെ പുറത്തുകൊണ്ടുവരുന്നതിന്  എല്ലാ പാര്‍ട്ടികളും ഐക്യപ്പെടുന്നതിലെ വിജയത്തിലാണ് തന്റെ സംതൃപ്തി. സങ്കുചിത നേട്ടങ്ങള്‍ക്കു വേണ്ടി പാര്‍ട്ടികള്‍ യാഥാര്‍ഥ്യം മറക്കുന്നുവെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അവരെ പാഠം പഠിപ്പിക്കും- യാദവ് പറഞ്ഞു.
ഭാവിയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന തുണ്ട് തന്റെ അനുയായികള്‍ രൂപം നല്‍കിയ ലോക് താന്ത്രിക ജനതാദള്‍ (എല്‍ജെഡി) ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it