2019ല്‍ ബിജെപി അധികാരത്തില്‍ വരില്ല: ചന്ദ്രബാബു നായിഡു

വിജയവാഡ: വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അധികാരത്തില്‍ വരില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെലുഗുദേശം പാര്‍ട്ടി (ടിഡിപി) യുടെ വാര്‍ഷിക സമ്മേളനമായ മഹാനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നായിഡു.
രാജ്യത്തു സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതില്‍ ടിഡിപി ഇതിനു മുമ്പ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയ ചരിത്രം മാറ്റാനുള്ള ശക്തി പാര്‍ട്ടിക്കുണ്ട്. പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സിന് കാര്യമായി ഒന്നും ചെയ്യാനാവില്ല. എന്നാല്‍ ബിജെപി 2019ല്‍ അധികാരത്തില്‍ വരാന്‍പോവുന്നില്ലെന്നു പറഞ്ഞ നായിഡു സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. കേന്ദ്രത്തിന്റെ നിസ്സഹകരണത്തിനും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനുമെതിരേ സമ്മേളനത്തില്‍ പ്രമേയം പാസാക്കാന്‍ ടിഡിപി തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it