2019ലെ ലോകകപ്പില്‍ കൡക്കാനാണ് ടെസ്റ്റ് മതിയാക്കുന്നതെന്ന് മാലിക്‌

ഷാര്‍ജ: 2019ലെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന ആഗ്രഹത്താലാണ് താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതെന്ന് പാകിസ്താന്റെ മുന്‍ നായകനും മധ്യനിര ബാറ്റ്‌സ്മാനുമായ ശുഐബ് മാലിക് പറഞ്ഞു. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നട ന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് മാലിക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷമാണ് മാലിക്കിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കു പാകിസ്താന്‍ തിരിച്ചുവിളിച്ചത്. ആദ്യ ടെസ്റ്റില്‍ കരിയറിലെ മികച്ച സ്‌കോറായ 245 റണ്‍സ് നേടി താരം സെലക്റ്റര്‍മാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 47 റണ്‍സ് മാത്രമേ മാലിക്കിനു നേടാനായിരുന്നുള്ളൂ.
പാകിസ്താന് ഇപ്പോള്‍ മികച്ച യുവതാരങ്ങളുണ്ടെന്നും അതിനാല്‍ തന്റെ അഭാവം ടെസ്റ്റില്‍ തിരിച്ചടിയാവില്ലെന്നും മാലിക് വ്യക്തമാക്കി. 2001ല്‍ ടെസ്റ്റില്‍ അരങ്ങേറിയ താരം 35 മല്‍സരങ്ങളില്‍ നിന്ന് 1800 റണ്‍സ് നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it