|    Dec 18 Mon, 2017 12:47 pm
Home   >  Todays Paper  >  page 11  >  

2018 ഹോക്കി ലോകകപ്പിന് ഇന്ത്യന്‍ വനിതാ ടീമിന് യോഗ്യത

Published : 31st October 2017 | Posted By: fsq

 

കകമിഹാര: 2018ല്‍ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിന് ഇന്ത്യന്‍ ടീമിന് യോഗ്യത. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ദക്ഷിണാഫ്രിക്ക ഘാനയെ 4-0ന് തകര്‍ത്തതോടെയാണ് ഇന്ത്യക്ക് ലോകകപ്പ് യോഗ്യത ലഭിച്ചത്. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ദക്ഷിണാഫ്രിക്കയുടെ ജയം ഇന്ത്യന്‍ യോഗ്യതയ്ക്ക് നിര്‍ണായകമായിരുന്നു. അതേസമയം, ജപ്പാനിലെ കകമിഹാരയില്‍ നടക്കുന്ന വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ വിജയം തുടര്‍ന്നു. ഇന്നലെ ചൈനയെ നേരിട്ട ഇന്ത്യ 4-1ന് ജയം പിടിച്ചെടുക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ രണ്ട് ജയങ്ങളോടെ ഗ്രൂപ്പ് എയില്‍ ഒന്നാംസ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ന് മലേസ്യന്‍ വനിതകള്‍ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss