|    Oct 16 Tue, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

2018 ലോകകപ്പ് : സൗദിക്കും കൊറിയക്കും യോഗ്യത

Published : 7th September 2017 | Posted By: fsq

 

താഷ്‌കെന്റ്/ജിദ്ദ: ഏഷ്യന്‍ മേഖലയിലെ യോഗ്യതാ കടമ്പ കടന്ന് ദക്ഷിണ കൊറിയക്കും സൗദി അറേബ്യക്കും 2018 ലോകകപ്പ് ടിക്കറ്റ്. ചൊവ്വാഴ്ച രാത്രി നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനെതിരേ ഗോള്‍രഹിത സമനില കണ്ടെത്തിയാണ് ദക്ഷിണ കൊറിയ (കൊറിയ റിപബ്ലിക്) യോഗ്യത നേടിയത്. ജപ്പാനെതിരേ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളാണ് സൗദിക്ക് റഷ്യന്‍ ടിക്കറ്റ് ലഭ്യമാക്കിയത്. ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഏഷ്യയില്‍ നിന്ന് യോഗ്യത കണ്ടെത്തുന്ന രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും സൗദി അറേബ്യയും. 2006നു ശേഷം ആദ്യമായി ലോകകപ്പ് മല്‍സരിക്കാനെത്തുന്ന സൗദി, ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനക്കാരായാണ് യോഗ്യത കണ്ടെത്തിയത്. ആസ്‌ത്രേലിയക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്ന അവര്‍ ജയത്തോടെ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടുകയായിരുന്നു. മല്‍സരത്തില്‍ 63ാം മിനിറ്റില്‍ അല്‍ ഇത്തിഹാദിന്റെ സ്‌ട്രൈക്കര്‍ അല്‍ മുവല്ലദാണ് വലകുലുക്കിയത്. ജയത്തോടെ 13 പോയിന്റുമായി ആസ്‌ത്രേലിയക്ക് ഒപ്പമെത്തിയ സൗദിക്ക് തുണയായത് ഗോള്‍ശരാശരിയിലെ മുന്‍തൂക്കമാണ്. സൗദിയുടെ അഞ്ചാം ലോകകപ്പാണ് ഇത്. എ ഗ്രൂപ്പില്‍ ഇറാനു പിന്നിലായി സ്ഥാനം കണ്ടെത്തിയിരുന്ന ദക്ഷിണ കൊറിയക്ക് തോല്‍വി ഒഴിവാക്കിയാല്‍ മതിയായിരുന്നു, ലോകകപ്പ് യോഗ്യത ലഭിക്കാന്‍. ഉസ്‌ബെക്കിസ്താനെതിരേ നടന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയ ഇത് സാധിച്ചതോടെ റഷ്യയിലേക്കുള്ള യാത്ര ഉറപ്പായി. പന്തടക്കത്തിലും ഗോള്‍ ശ്രമങ്ങളിലും കൊറിയ റിപബ്ലിക് മുന്നിലെത്തിയെങ്കിലും ഉസ്‌ബെക്കിസ്താന്‍ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. എങ്കിലും ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചതോടെ ദക്ഷിണ കൊറിയ 15 പോയിന്റുമായി രണ്ടാംസ്ഥാനം നേടി. കൊറിയയുടെ പത്താം ലോകകപ്പായിരിക്കും റഷ്യയിലേത്. യൂറോപ്, ലാറ്റിന്‍ അമേരിക്ക മേഖലയ്ക്ക് പുറത്ത് ആദ്യമായി പത്തു തവണ ലോകകപ്പ് യോഗ്യത നേടുന്ന ടീമാണ് ദക്ഷിണ കൊറിയ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss