|    Feb 21 Tue, 2017 10:57 pm
FLASH NEWS

2018 റഷ്യ ലോകകപ്പ് യോഗ്യതാറൗണ്ട ്; ആദ്യജയം തേടി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഹോളണ്ട് ഇന്നു കളത്തില്‍

Published : 7th October 2016 | Posted By: SMR

ലിസ്ബണ്‍/ പാരിസ്: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാ മല്‍സരങ്ങളില്‍ ആദ്യ ജയം ലക്ഷ്യമിട്ട് യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍, കരുത്തരായ ഫ്രാന്‍സ്, ഹോളണ്ട് എന്നിവര്‍ ഇന്നു കളത്തിലിറങ്ങും.
ഗ്രൂപ്പ് എയില്‍ ബള്‍ഗേറിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഇതേ ഗ്രൂപ്പില്‍ ഹോളണ്ട് ബെലാറസുമായും ബിയില്‍ പോര്‍ച്ചുഗല്‍ അന്‍ഡോറയുമായും ഏറ്റുമുട്ടും.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ സ്വീഡന്‍ ലക്‌സംബര്‍ഗിനെയും ബിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഹംഗറിയെയും ലാത്വിയ ഫറോ ഐലന്‍ഡ്‌സിനെയും എച്ചില്‍ ബെല്‍ജിയം ബോസ്‌നിയ ഹെര്‍സെഗോവിനയെയും എസ്‌റ്റോണിയ ജിബ്രാള്‍ട്ടറിനെയും നേരിടും.
പോര്‍ച്ചുഗല്‍ ആദ്യ കളിയില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ഫ്രാന്‍സും ഹോളണ്ടും സമനിലയില്‍ കുരുങ്ങുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തകര്‍ത്തത്.
ഒരിടവേളയക്കു ശേഷം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് നിരയില്‍ തിരിച്ചെത്തുന്ന മല്‍സരം കൂടിയാണിത്. ഫ്രാന്‍സിനെതിരായ യൂറോ കപ്പ് ഫൈനലിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നു കളംവിട്ട ക്രിസ്റ്റി പിന്നീട് ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത അദ്ദേഹം ഇന്ന് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
എന്നാല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നാനിയുടെ സേവനം ഇന്നു പോര്‍ച്ചുഗലിനു ലഭിക്കില്ല. പരിക്കിനെത്തുടര്‍ന്നു വിശ്രമിക്കുന്ന നാനിക്കു പകരം ബെന്‍ഫിക്കയുടെ പിസ്സിയെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഗ്രൂപ്പ് ബിയില്‍ ഫ്രാന്‍സ് ബെലാറസുമായാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ഹോളണ്ടിനെ സ്വീഡന്‍ 1-1നു തളയ്ക്കുകയായിരുന്നു. പരിക്കേറ്റ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡില്ലാതെയാണ് ഫ്രാന്‍സ് ഇന്നിറങ്ങുക. പകരം അന്റോണി ഗ്രീസ്മാനായിരിക്കും ടീമിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്നത്.
മറുഭാഗത്ത് ഹോളണ്ട് തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ യൂറോ കപ്പിനു യോഗ്യത നേടാനാവാതെ നാണംകെട്ട ഓറഞ്ചുകുപ്പായക്കാര്‍ ലോകകപ്പ് യോഗ്യതയുറപ്പാക്കി ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക