|    Jan 22 Sun, 2017 1:29 pm
FLASH NEWS

2018 റഷ്യന്‍ ലോകകപ്പ് യോഗ്യത: ബ്രസീല്‍ മിന്നി; അര്‍ജന്റീന മങ്ങി

Published : 8th September 2016 | Posted By: SMR

സാവോപോളോ/ മൊണ്ടെവിഡിയോ: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള ലാറ്റിനമേരിക്ക ന്‍ യോഗ്യതാറൗണ്ടില്‍ ഗ്ലാമര്‍ ടീം ബ്രസീല്‍ മിന്നിയപ്പോള്‍ മറ്റൊരു അതികായന്‍മാരായ അര്‍ജന്റീന മങ്ങി. സ്വന്തം മൈതാനത്ത് കൊളംബിയയെ 2-1 നാണ് ബ്രസീല്‍ തോ ല്‍പ്പിച്ചത്. എവേ മല്‍സരത്തില്‍ ദുര്‍ബലരായ വെനിസ്വേലയ്‌ക്കെതിരേ അര്‍ജന്റീന 2-2ന്റെ സമനിലയുമായി കഷ്ടിച്ചു തടിതപ്പുകയായിരുന്നു. 0-2നു പിറകി ല്‍ നിന്ന ശേഷമാണ് അര്‍ജന്റീന രണ്ടു ഗോളുകള്‍ തിരിച്ചടിച്ചത്.
മറ്റു മല്‍സരങ്ങളില്‍ ഉറുഗ്വേ 4-0ന് പരാഗ്വേയെയും പെറു 2-1ന് ഇക്വഡോറിനെയും പരാജയപ്പെടുത്തി. കോപ അമേരിക്ക ചാംപ്യന്മാ രായ ചിലിക്ക് ബൊളീവിയക്കെതിരേ ഗോള്‍രഹിത സമനിലയുമായി തൃപ്തിപ്പെടേണ്ടിവന്നു.
കൊളംബിയക്കെതിരേ ഇരുപകുതികളിലായി മിറാന്‍ഡ (രണ്ടാം മിനിറ്റ്), സൂപ്പര്‍ താരം നെയ്മര്‍ (75) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. മാര്‍ക്വിഞ്ഞോയുടെ സെല്‍ഫ് ഗോളാണ് കൊളംബിയയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
പുതിയ കോച്ച് ടിറ്റെയ്ക്കു കീഴില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. കളിയുടെ തുടക്കം മുത ല്‍ ആക്രമണാത്മക ഫുട്‌ബോളാണ് കൊളംബിയക്കെതിരേ മഞ്ഞപ്പട കാഴ്ചവച്ചത്. കൊളംബിയന്‍ ഗോളി ഡേവിഡ് ഓസ്പിനയുടെ ചില തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിനെ പലപ്പോഴും ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്.
ഈ മല്‍സരത്തിലെ ഗോളോടെ നെയ്മര്‍ പുതിയൊരു നേട്ടത്തിന് ഉടമയായി. ബ്രസീല്‍ മുന്‍ ഇതിഹാസം സീക്കോയുടെ പേരിലുള്ള 48 ഗോളുകളെന്ന നേട്ടത്തിനൊപ്പമാണ് താരമെത്തിയത്. 72 മല്‍സരങ്ങളില്‍ നിന്നാണ് നെയ്മര്‍ ഇത്രയും ഗോളുകള്‍ നേടിയത്. ഇതിഹാസങ്ങ ളായ പെലെ (77), റൊണാള്‍ഡോ (62), റൊമാരിയോ (55) എന്നിവര്‍ മാത്രമേ ഇനി നെയ്മര്‍ക്കു മുന്നിലുള്ളൂ.
അതേസമയം, പരിക്കുമൂലം ക്യാപ്‌നും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്ക് വെനിസ്വേലയ്‌ക്കെതിരേ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
അര്‍ജന്റീനയെ ഞെട്ടിച്ച് 35ാം മിനിറ്റില്‍ യുവാന്‍പി ഓറിലൂടെ വെനിസ്വേല മുന്നിലെത്തിയിരുന്നു. 53ാം മിനിറ്റി ല്‍ അര്‍ജന്റീനയെ സ്തബ്ധരാക്കി ജോസഫ് മാര്‍ട്ടിനസ് വെനിസ്വേലയുടെ ലീഡുയര്‍ത്തി.
58ാം മിനിറ്റില്‍ ലൂക്കാസ് പ്രാറ്റോയിലൂടെ ആദ്യ ഗോള്‍ മടക്കിയ അര്‍ജന്റീ ന 83ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയിലൂടെ സമനിലയും വിലപ്പെട്ട ഒരു പോയിന്റും പിടിച്ചുവാങ്ങി.
16 പോയിന്റോടെ ഉറുഗ്വേയാണ് പട്ടികയില്‍ തലപ്പത്ത്. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ ഒരു പോയിന്റ് പിറകിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക