|    Jan 22 Sun, 2017 7:45 pm
FLASH NEWS

2018 റഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട്: റോസ്സി ഗോളില്‍ അസൂറികള്‍ രക്ഷപ്പെട്ടു

Published : 8th October 2016 | Posted By: SMR

റോം: 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ ഗ്ലാമര്‍ പോരാട്ടം സമനിലയില്‍. മുന്‍ ജേതാക്കളായ സ്‌പെയിനും ഇറ്റലിയും തമ്മിലുള്ള ക്ലാസി ക്ക് 1-1ന് അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ജിയിലായിരുന്നു ആരാധര്‍ കാത്തിരുന്ന ഈ അങ്കം. 55ാം മിനിറ്റില്‍ വിറ്റോലോയിലൂടെ സ്‌പെയി ന്‍ മുന്നിലെത്തിയെങ്കിലും 81ാം മിനിറ്റില്‍ ഡാനിയേല്‍ ഡി റോസ്സി ഇറ്റലിയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു.
എന്നാല്‍ ക്രൊയേഷ്യ, സെര്‍ബിയ, എന്നീ ടീമുകള്‍ മികച്ച ജയത്തോടെ മുന്നേറി. ഗ്രൂപ്പ് ഐയില്‍ ക്രൊയേഷ്യ 6-0 നു കൊസോവോയെയും ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയ 3-0നു മാള്‍ഡോവയെയും പരാജയപ്പെടുത്തി. അതേസമയം,  കഴിഞ്ഞ യൂറോ കപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിനെ ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയ 2-2നു തളച്ചു.
ബഫണ്‍ ഹീറോയും വില്ലനും
38ാം വയസ്സിലും ലോക ഫുട്‌ബോളിനെ അമ്പരപ്പിച്ച് മല്‍സരരം ഗത്തു തുടരുന്ന ഇറ്റലിയുടെ ഇതി ഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണ്‍ സ്‌പെയിനിനെതിരേ ഒരേ സമയം ഹീറോയും വില്ലനുമായി മാറി. ചില മികച്ച സേവുകളിലൂടെ ബഫണ്‍ ടീമിന്റെ രക്ഷകനായപ്പോള്‍ വലിയൊരു പിഴവ് വരുത്തി അദ്ദേഹം എതിരാളികള്‍ക്ക് ഗോള്‍ നേടാന്‍ അവസരമൊരുക്കുകയും ചെയ്തു.
ഒന്നാംപകുതിയില്‍ സ്‌പെയിനിന്റെ സമഗ്രാധിപത്യമാണ് യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ കണ്ടത്. 73 ശതമാനവും പന്ത് കൈവശം വച്ച അവര്‍ ആറു ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ് തു.
മധ്യനിരയില്‍ അതിവേഗ നീക്കങ്ങള്‍ക്കു ചരടുവലിച്ച മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വയാണ് സ്പാനിഷ് നിരയില്‍ നിറഞ്ഞുകളിച്ചത്. ആദ്യപകുതിയില്‍ സ്‌പെയിന്‍ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 55ാം മിനിറ്റില്‍ ചെമ്പട അര്‍ഹിച്ച ലീഡ് കരസ്ഥമാക്കി. ഒന്നാംപകുതിയില്‍ സ്‌പെയിനിനെ പിടിച്ചുനിര്‍ത്തിയ ബഫണിന് ഇത്തവണ അതിനു കഴിഞ്ഞില്ല. പന്ത് ക്ലിയര്‍ ചെയ്യാനായി ബോക്‌സിനു പുറത്തേക്ക് ഓടിയെത്തിയ ബഫണിന് പിഴച്ചു. ഒഴിഞ്ഞ വലയിലേക്ക് വിറ്റോലോ പന്ത് തട്ടിയിട്ടതോടെ സ്‌പെയിന്‍ 1-0നു മുന്നില്‍.
ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നുകൡച്ച ഇറ്റലി ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. മല്‍സരം സ്‌പെയിന്‍ 1-0ന് കൊണ്ടുപോവുമെന്നിരിക്കെയാണ് ഫൈനല്‍ വിസിലിന് 10 മിനിറ്റ് മുമ്പ് പെനല്‍റ്റിയുടെ രൂപത്തില്‍ ഇറ്റലിയെ ഭാഗ്യം തുണച്ചു. എഡെറിനെ സെര്‍ജിയോ റാമോസ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഡാനിയേല്‍ ഡി റോസ്സി അനായാസം വലയിലേക്ക് അടിച്ചുകയറ്റി.
ക്രൊയേഷ്യ 6 – കൊസോവോ 0
കൊസോവയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ക്രൊയേഷ്യന്‍ പട മുക്കിക്കളയുകയായിരുന്നു. ആറു ഗോളുകളുടെ അവിസ്മരണീയ വിജയമാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്.
ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ സ്‌ട്രൈക്കര്‍ കൂടിയായ മരിയോ മാന്‍ഡ്യുകിച്ചിന്റെ ഹാട്രിക്കാണ് ക്രൊയേഷ്യക്കു വമ്പന്‍ വിജയം സമ്മാനിച്ചത്. ആറ്, 24, 35 മിനിറ്റുകളിലായിരുന്നു മാന്‍ഡ്യുകിച്ചിന്റെ ഹാട്രിക് പ്രകടനം.
ഒന്നാംപകുതിയില്‍ 3-0ന് ലീഡ് ചെയ്ത ക്രൊയേഷ്യ രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി നേടി എതിരാളികളുടെ കഥ കഴിച്ചു. മത്തെയോ മിട്രോവിച്ച്, ഇവാന്‍ പെരിസിച്ച്, ലോവ്‌റെ കാലിനിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ മറ്റു സ്‌കോറര്‍മാര്‍.
സെര്‍ബിയ 3 – മാള്‍ഡോവ 0
മാള്‍ഡോവയ്‌ക്കെതിരേ അവരുടെ ഗ്രൗണ്ടില്‍ ഫിലിപ്പ് കോസ്റ്റിച്ച് (19ാം മിനിറ്റ്), ബ്രാനിസ്‌ലാവ് ഇവാനോവിച്ച് (37), ഡുസാന്‍ ടാഡിച്ച് (60) എന്നിവരാണ് സെര്‍ബിയയുടെ സ്‌കോറര്‍മാര്‍.
ആദ്യ കൡയില്‍ സമനില വഴങ്ങേണ്ടിവന്ന സെര്‍ബിയ ഈ വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
വെയ്ല്‍സ് 2 – ഓസ്ട്രിയ 2
വിയന്നയില്‍ നടന്ന ആവേശകരമായ കളിയില്‍ ഇരുടീമും മികച്ച പ്രകടനമാണ് നടത്തിയത്. 22ാം മിനിറ്റില്‍ ജോ അലെനിലൂടെ വെയ്ല്‍സാണ് ആദ്യം അക്കൗണ്ട് തുറന്നത്. ആറു മിനിറ്റിനകം മാര്‍കോ അര്‍നൗറ്റോവിച്ചിലൂടെ ഓസ്ട്രിയ ഒപ്പമെത്തി.
ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ കെവിന്‍ വിമ്മറുടെ സെല്‍ഫ് ഗോള്‍ വെയ്ല്‍സിനെ വീ ണ്ടും മുന്നിലെത്തിച്ചു. ഈ ലീഡിന് മൂന്നു മിനിറ്റിന്റെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. രണ്ടാംപകുതി തുടങ്ങി മൂന്നു മിനിറ്റിനകം അര്‍നൗറ്റോവിച്ച് വീണ്ടും നിറയൊഴിച്ചതോടെ ഓസ്ട്രിയ സമനില പിടിച്ചുവാങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക