|    Nov 23 Thu, 2017 10:28 pm
FLASH NEWS
Home   >  Sports  >  Cricket  >  

2018 ഐപിഎല്ലില്‍ ചെന്നൈ നിരയില്‍ റെയ്‌ന ഉണ്ടാവില്ല

Published : 14th November 2017 | Posted By: ev sports


ചെന്നൈ: 2018 ഐപിഎല്‍ സീസണിലൂടെ മടങ്ങിവരാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ മുന്‍ ചെന്നൈ താരവും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്‌ന ഉണ്ടാവില്ലെന്ന് റിപോര്‍ട്ടുകള്‍. ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട ചെന്നൈ നിരയിലെ താരമായിരുന്ന റെയ്‌ന അവസാന സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ നായകനായിരുന്നു. അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയേയും ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസിനെയും 2018 സീസണില്‍ ചെന്നൈ തിരിച്ചുവിളിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. തമിഴ് ദിനപത്രമായ ദിനതന്ത്രിയാണ്് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക