2018 ആദ്യപാദത്തില്‍ എസ്ബിഐക്ക് നഷ്ടം 7718 കോടി രൂപ

ന്യൂഡല്‍ഹി: 2018 ജനുവരി മുതല്‍ മാര്‍ച്ച് അടക്കുള്ള മൂന്നു മാസത്തെ കണക്കനുസരിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്ബിഐ) 7718 കോടി രൂപയുടെ നഷ്ടം നേരിട്ടതായി റിപോര്‍ട്ട്. ബാങ്കിങ് നടപടിക്രമങ്ങളിലെ മാറ്റം മൂലം കിട്ടാക്കടത്തിനു കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതിനാലാണ് നഷ്ടം സംഭവിച്ചതെന്നാണു വിവരം. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ആഘാതമുള്ളതാണ് ഈ നഷ്ടമെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നുവെന്നും തോംസണ്‍ റോയിട്ടേഴ്‌സ് ഡാറ്റ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇക്കാലയളവില്‍ 1285 കോടി രൂപയുടെ നഷ്ടമാണു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 2416 കോടി രൂപയുടെ നഷ്ടമാണ് എസ്ബിഐക്കുണ്ടായിരുന്നത്. ശേഷം ഓഹരിയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധന റിപോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് പാദത്തില്‍ പ്രയോജന രഹിതമായ വായ്പ മൊത്തം വായ്പയുടെ 10.91 ശതമാനമായി ഉയര്‍ന്നു. മൂന്നു മാസം മുമ്പ് ഇത് 10.35 ശതമാനമായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 6.90 ശതമാനമായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ പാദത്തില്‍ 18,688 കോടിയായിരുന്ന മൊത്ത പലിശ വരുമാനം മാര്‍ച്ച് പാദത്തില്‍ 19974 കോടിയായി ഉയര്‍ന്നിട്ടുണ്ട്. വന്‍ തട്ടിപ്പുകള്‍ക്ക് ഇരയായ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഈ മാസത്തിന്റെ തുടക്കത്തിലെ മൊത്തനഷ്ടം 13,417 കോടിയാണ്.
Next Story

RELATED STORIES

Share it