|    Dec 15 Fri, 2017 9:17 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

2018ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഏഴിന് ആരംഭിക്കും

Published : 8th December 2017 | Posted By: kasim kzm

തിരുവനന്തപുരം: 2018 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഏഴിന് ആരംഭിച്ച് 27ന് അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കാനുള്ള അവസാന തിയ്യതി ഈ മാസം 14 ആണ്. ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കാനുള്ള അവസാന തിയ്യതി ഈ മാസം21. രണ്ടാംവര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിന് യോഗ്യരാവുന്ന മുറയ്ക്ക് പരീക്ഷാ സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. കംപാര്‍ട്ടുമെന്റല്‍ വിദ്യാര്‍ഥികള്‍ക്കുമാത്രം 2017 മുതല്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആണ് നല്‍കിയത്. അവര്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് എഴുതിയ വിഷയത്തിന് മാര്‍ച്ച് 2018ലെ രണ്ടാംവര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍  ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷാ ഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഭ്യമാണ്. ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരീക്ഷാ വിജ്ഞാപനം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലായ ംംം.റവലെസലൃമഹമ. ഴീ്.ശി ല്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക