|    May 24 Wed, 2017 11:50 am
FLASH NEWS

2018ലെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് വെയ്ന്‍ റൂണി

Published : 31st August 2016 | Posted By: SMR

ലണ്ടന്‍: 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫു ട്‌ബോളിനു ശേഷം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നു വിരമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റ നും സ്റ്റാര്‍ സ്‌ട്രൈക്കറുമായ വെയ്ന്‍ റൂണി പറഞ്ഞു. ഇംഗ്ലണ്ടിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത സാം അലെര്‍ഡൈസിനൊപ്പം ഇന്നലെ വിളിച്ചുചേ ര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് റൂണി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ യൂറോ കപ്പില്‍ മിഡ്ഫീല്‍ഡറായിരുന്ന റൂണി അലെര്‍ഡൈസിനു കീഴില്‍ സ്‌ട്രൈക്കറുടെ തൊട്ടു പിറകില്‍ കളിക്കും.
ഇംഗ്ലണ്ടിന്റെ എക്കാലത്തെ യും മികച്ച ഗോള്‍വേട്ടക്കാരനായ റൂണി 115 മല്‍സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഞായറാഴ്ച സ്ലൊവാക്യക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കളിക്കുന്നതോടെ കൂടുതല്‍ തവണ ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞ ഡേവിഡ് ബെക്കാമിന്റെ റെക്കോഡ് തകര്‍ക്കാന്‍ റൂണിക്കാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day