2017 ലെ സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോന്‍മുഖ റിപോര്‍ട്ട്, ജനറല്‍ റിപോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ വിഭാഗങ്ങള്‍ക്കും ടിവി വാര്‍ത്താ റിപോര്‍ട്ടര്‍, കാമറാമാന്‍, വീഡിയോ എഡിറ്റര്‍, ന്യൂസ് റീഡര്‍, മികച്ച അഭിമുഖം വിഭാഗങ്ങള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
വികസനോന്‍മുഖ റിപോര്‍ട്ടിങ്്, ജനറല്‍ റിപോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം.  വാര്‍ത്താ ചിത്രത്തിന്റെ 10-8 വലുപ്പത്തിലുള്ള നാല് പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയ—ക്കേണ്ടതാണ്. മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴു മിനിറ്റില്‍ കവിയാത്ത റിപോര്‍ട്ടുകളുടെ ഡിവിഡി ഫോര്‍മാറ്റ് സമര്‍പ്പിക്കണം.
പ്രസിദ്ധപ്പെടുത്തിയ പത്രം, ടിവി ചാനല്‍ എന്നിവയുടെ പേര്, തിയ്യതി, മാധ്യമ പ്രവര്‍ത്തകന്റെ ഫോട്ടോ അടങ്ങിയ ബയോഡാറ്റ എന്നിവ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം.  ഒരാള്‍ക്ക്  പരമാവധി രണ്ടു എന്‍ട്രികള്‍ അയ—ക്കാം.
എന്‍ട്രി അപേക്ഷകന്‍ തയ്യാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. എന്‍ട്രികള്‍ ആഗസ്ത്5ിന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ. സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം  695001 എന്ന വിലാസത്തില്‍ ലഭിക്കണം.
Next Story

RELATED STORIES

Share it