2017 മുതല്‍ 17 പോലിസുകാര്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: 2017 മുതല്‍ ഇതുവരെ ആകെ 17 പോലിസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
പോലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജോലിയുടെ ഭാഗമായ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കവും വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടില്ല. മാനസിക പിരിമുറുക്കത്തില്‍ നിന്നു മോചിപ്പിക്കുന്നതിന് പോലിസ് അക്കാദമി, പോലിസ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളില്‍ ഫിറ്റ്‌നസ് ആന്റ് വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലിസ് ട്രെയിനിങ് കോളജുകളിലെ ട്രെയിനികള്‍ക്ക് അപരിഷ്‌കൃതമായ ശിക്ഷാവിധികള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പോലിസ് ട്രെയിനിങ് മാന്വല്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഓരോ ദിവസവും നിശ്ചിത എണ്ണം പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശം എസ്‌ഐമാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് ആബിദ് ഹുസയ്ന്‍ തങ്ങളെ മുഖ്യമന്ത്രി അറിയിച്ചു. യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത വിധത്തില്‍ വാഹനപരിശോധന നടത്തണമെന്ന് എല്ലാ ജില്ലാ പോലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിക്കാതെ വാഹന പരിശോധന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it