|    Dec 10 Sat, 2016 10:03 pm

2017ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: 2017 കലണ്ടര്‍ വര്‍ഷം കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുടെ പൊതു അവധിദിനം പ്രഖ്യാപിച്ചു.
ജനുവരി രണ്ട് മന്നം ജയന്തി, 26ന് റിപബ്ലിക് ദിനം, ഫെബ്രുവരി 24ന് ശിവരാത്രി, ഏപ്രില്‍ 13ന് പെസഹാ വ്യാഴം, 14ന് ദുഃഖവെള്ളി / വിഷു / ഡോ. ബിആര്‍ അംബേദ്കര്‍ ജയന്തി, മെയ് ഒന്ന് മെയ്ദിനം, ആഗസ്ത് 15 സ്വാതന്ത്ര്യദിനം, 28ന് അയ്യങ്കാളി ജയന്തി, സപ്തംബര്‍ ഒന്ന് ബക്രീദ്, നാലിന് തിരുവോണം, അഞ്ചിന് മൂന്നാം ഓണം, ആറിന് നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, 12ന്   ശ്രീകൃഷ്ണ ജയന്തി, 21ന് ശ്രീനാരായണ ഗുരു സമാധി, 29ന്  മഹാനവമി, 30ന് വിജയദശമി, ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി, 18ന് ദീപാവലി, ഡിസംബര്‍ രണ്ടിന് നബിദിനം, 25ന് ക്രിസ്മസ് എന്നിവയാണ് അവധിദിനങ്ങള്‍. ഇതു കൂടാതെ പൊതുഅവധിദിനങ്ങളായ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും വരുന്ന മറ്റ് ഉല്‍സവ/വിശേഷ പൊതു അവധികള്‍ താഴെ പറയുന്നു.
ഏപ്രില്‍ 16 ഈസ്റ്റര്‍, ജൂണ്‍ 25  ഈദുല്‍ ഫിത്്വര്‍,  ജൂലൈ 23 കര്‍ക്കടകവാവ്, സപ്തംബര്‍ മൂന്നിന് ഒന്നാം ഓണം.  ഇതു കൂടാത ആഗസ്ത് ഏഴ് ആവണിഅവിട്ടം, മാര്‍ച്ച് 12  അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, സപ്തംബര്‍ 17 വിശ്വകര്‍മ ദിനം എന്നിവ അവധിദിനമായതിനാല്‍ നിയന്ത്രിത അവധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
2017ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുളള അവധികള്‍ ചുവടെ.
റിപബ്ലിക്ക് ദിനം, ശിവരാത്രി, ഏപ്രില്‍ 1, 3 വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും വാര്‍ഷിക കണക്കെടുപ്പ്, ദുഃഖവെളളി/വിഷു/ ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി, മെയ്ദിനം, സ്വാതന്ത്ര്യദിനം, ഈദുല്‍ അസ്ഹ (ബക്രീദ്), തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, മഹാനവമി, വിജയദശമി, ഗാന്ധി ജയന്തി, ദീപാവലി, നബിദിനം,  ക്രിസ്മസ് എന്നീ അവധികളാണിവ.
പട്ടികയില്‍ ഉള്‍പ്പെടാത്ത, പൊതു അവധിദിനം ഞായറാഴ്ച വരുന്ന ഉല്‍സവ / വിശേഷാവധികളായ ഈസ്റ്റര്‍, റമദാന്‍, ഒന്നാം ഓണം എന്നീ ദിനങ്ങളില്‍ ഞായറാഴ്ച പ്രവൃത്തിദിനമായ ബാങ്കുകള്‍ക്ക് ആ ദിവസം അവധിയായി കണക്കാക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക