World

2017ല്‍ തടവിലായത് 262 പത്രപ്രവര്‍ത്തകര്‍

കെയ്‌റോ: ഈവര്‍ഷം ലോകത്ത് വിവിധ രാജ്യങ്ങളിലായി 262 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റിന്റെ (സിപിജെ) സര്‍വേ.തുര്‍ക്കി, ചൈന, ഈജിപത് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ 73 മാധ്യമപ്രവര്‍ത്തകരാണ് ജയിലിലുള്ളത്. ചൈനയില്‍ 41ഉം ഈജിപ്തില്‍ 20ഉം മാധ്യമപ്രവര്‍ത്തകര്‍ ജയിലിലാണ്. 2013ല്‍ ഈജിപ്ത് പ്രസിഡന്റായി അബ്ദേല്‍ ഫത്താഹ് എല്‍ സിസി സ്ഥാനമേറ്റതു മുതലാണ് മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം  പ്രതിസന്ധി നേരിട്ടതെന്ന് സര്‍വേ സൂചിപ്പിക്കുന്നു. തടവറയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 2015ല്‍ ഈജിപ്ത് രണ്ടാംസ്ഥാനത്തും 2014ല്‍ ആദ്യ 10ലുമായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍   ഈ രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നതായും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it