|    Jan 20 Fri, 2017 12:55 am
FLASH NEWS
Home   >  Pravasi  >  Gulf  >  

2016 ആദ്യ പകുതിയില്‍ നേട്ടങ്ങളുടെ പട്ടികയുമായി കഹ്‌റമ

Published : 10th August 2016 | Posted By: SMR

ദോഹ: 2016 ആദ്യ പകുതിയോടെ ഖത്തര്‍ ജനറല്‍ കോര്‍പറേഷന്‍ ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടറി(കഹ്‌റമ)നു കീഴിലെ ഇലക്ട്രിസിറ്റി നെറ്റ്‌വര്‍ക്ക് അഫയേഴ്‌സ് വിഭാഗം നിരവധി നേട്ടങ്ങള്‍ സ്വായത്തമാക്കിയതായി കഹ്‌റമ വൃത്തങ്ങള്‍ വ്യക്തമാക്കി. 490 വൈദ്യുതി വിതരണ ട്രാന്‍സ്‌ഫോര്‍മറുകളും 301 വിതരണ സ്‌റ്റേഷനുകളും സ്ഥാപിച്ചു. കൂടാതെ 148 വൈദ്യുത വിതരണ സ്റ്റേഷനുകളുടെ പ്രവൃത്തിയും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 320 സ്റ്റേഷനുകളുടെ സിവില്‍ മെയിന്റനന്‍സ് പൂര്‍ത്തിയാക്കി.
വൈദ്യുത ഉപകരണങ്ങളുടെ കാര്യക്ഷമതയും വൈദ്യുത ഉപഭോഗവും അളക്കുന്നതിനുള്ള പ്രത്യേക മീറ്റര്‍ പദ്ധതിയുടെ 70 ശതമാനം പൂര്‍ത്തിയായതായി കഹ്‌റമ ചൂണ്ടിക്കാട്ടി. റെയിലിന്റെയും അശ്ഗാലിന്റെയും വികസന പ്രവൃത്തികളുടെ ഭാഗമായി നിരവധി ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കഹ്‌റമ കണ്‍ട്രോള്‍ സെന്ററി(സ്‌കാഡ)ലെ സൈബര്‍ സെക്യൂരിറ്റി പദ്ധതിയും 75 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുത നിയന്ത്രണ നിബന്ധനകളുടെയും രാജ്യത്തെ പദ്ധതികള്‍ക്കുള്ള പവര്‍ സപ്ലൈ സുരക്ഷാ നിബന്ധനകളുടെയും നവീകരണ പദ്ധതിയും പുരോഗമിക്കുകയാണെന്നു കഹ്‌റമ വ്യക്തമാക്കി.
ആവര്‍ത്തിച്ചുള്ള 13731 വൈദ്യുത മുടക്ക കേസുകള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. പഴയ വൈദ്യുത സുരക്ഷാ ഉപകരണങ്ങളില്‍ 88 ശതമാനവും പുതിയ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതായും കഹ്‌റമ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക