Flash News

2016 ലെ പൊതു അവധികള്‍

തിരുവനന്തപുരം : 2016 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ പബ്ലിക് റിലേഷന്‍സ്് വകുപ്പ്് പ്രസിദ്ധപ്പെടുത്തി
അവധികള്‍ താഴെപ്പറയുന്നവയാണ്:
മന്നം ജയന്തി (ജനുവരി രണ്ട് ശനി), റിപ്പബ്ലിക് ദിനം (ജനുവരി 26ചൊവ്വ), ശിവരാത്രി (മാര്‍ച്ച് ഏഴ്തിങ്കള്‍), പെസഹവ്യാഴം (മാര്‍ച്ച് 24), ദുഖവെള്ളി (മാര്‍ച്ച് 25), വിഷു/ഡോ.ബി.ആര്‍.അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14വ്യാഴം), ഈദുള്‍ ഫിത്തര്‍റംസാന്‍(ജൂലൈ ആറ്ബുധന്‍/ചന്ദ്രദര്‍ശനത്തിന് വിധേയമായി മാറ്റത്തിന് സാധ്യത), കര്‍ക്കിടകവാവ് (ആഗസ്റ്റ് രണ്ട്‌ചൊവ്വ), സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15തിങ്കള്‍), ശ്രീകൃഷ്ണജയന്തി (ആഗസ്റ്റ് 24ബുധന്‍), ബക്രീദ് (സെപ്തംബര്‍ 12തിങ്കള്‍), ഒന്നാം ഓണം (സെപ്തംബര്‍ 13ചൊവ്വ), തിരുവോണം (സെപ്തംബര്‍ 14 ബുധന്‍), മൂന്നാം ഓണം (സെപ്തംബര്‍ 15വ്യാഴം), നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി (സെപ്തംബര്‍ 16വെള്ളി), ശ്രീനാരായണഗുരു സമാധിദിനം (സെപ്തംബര്‍ 21ബുധന്‍), മഹാനവമി (ഒക്ടോബര്‍ 10തിങ്കള്‍), വിജയദശമി (ഒക്ടോബര്‍ 11ചൊവ്വ), മുഹ്‌റം (ഒക്ടോബര്‍ 12ബുധന്‍/ചന്ദ്രദര്‍ശനത്തിന് വിധേയമായി മാറ്റത്തിന് സാധ്യത), ദീപാവലി (ഒക്ടോബര്‍ 29 ശനി), മിലാദ് ഇ ശെരീഫ് (ഡിസംബര്‍ 12തിങ്കള്‍/ചന്ദ്രദര്‍ശനത്തിന് വിധേയമായി മാറ്റത്തിന് സാധ്യത).

ഇതോടൊപ്പം ഓഗസ്റ്റ് 18 വ്യാഴാഴ്ച ആവണി അവിട്ടം പ്രമാണിച്ച് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സെപ്തംബര്‍ 17 ശനിയാഴ്ച വിശ്വകര്‍മ്മദിനം പ്രമാണിച്ച് വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധിയായിരിക്കും. നിയന്ത്രിത അവധിയുള്ള അയ്യാവൈകുണ്ഠസ്വാമി ജയന്തി രണ്ടാംശനിയാഴ്ചയാണ്. ഈസ്റ്റര്‍, മെയ് ദിനം, അയ്യങ്കാളി ജയന്തി, ഗാന്ധിജയന്തി, ക്രിസ്തുമസ് എന്നിവ ഞായറാഴ്ചകളിലാണ്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികള്‍ : റിപ്പബ്ലിക് ദിനം, ശിവരാത്രി, ദുഖവെള്ളി, വിഷു/ഡോ.ബി.ആര്‍.അംബേദ്കര്‍ ജന്മദിനം, റംസാന്‍, സ്വാതന്ത്ര്യദിനം, ബക്രീദ്, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണഗുരു സമാധിദിനം, മഹാനവമി, വിജയദശമി, ദീപാവലി, മിലാദ് ഇ ശെരീഫ് എന്നിവയും വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ചയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും.
Next Story

RELATED STORIES

Share it