2016ലെ കര്‍ശന ചെലവു ചുരുക്കല്‍ ബജറ്റ്; ഗ്രീസ് പാര്‍ലമെന്റിന്റെ അംഗീകാരം

ഏതന്‍സ്: സാമ്പത്തികത്തകര്‍ച്ചയ്ക്കിടെ കര്‍ക്കശമായ ചെലവുചുരുക്കലും നികുതി വര്‍ധനയും ഉള്‍പ്പെടുന്ന 2016ലെ ബജറ്റ് ഗ്രീസ് പാര്‍ലമെന്റില്‍ കഷ്ടിച്ചു പാസായി. കേവലം എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബജറ്റിന് അംഗീകാരം ലഭിച്ചത്. 145 എംപിമാര്‍ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 153 പേര്‍ അനുകൂലിച്ചു. സാമൂഹികനീതിയുടെ പരിധികളെ കൈയൊഴിയേണ്ടി വരുന്ന ഈ ബജറ്റ് സര്‍ക്കാരിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒന്നാണെന്നു സിപ്രസ് വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവച്ച 86 ശതലക്ഷം യൂറോയുടെ രക്ഷാപദ്ധതി ഉറപ്പാക്കുന്നതിന് ഒരു കൂട്ടം സാമ്പത്തിക പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്ക് ആഗസ്തില്‍ പ്രസിഡന്റ് അംഗീകാരം നല്‍കിയിരുന്നു.
കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ രാജ്യത്തെ നിര്‍ധനരായ ജനങ്ങള്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ ഇടതു നേതൃത്വത്തിലുള്ള സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ചെലവ് ചുരുക്കലിലൂടെ 570 കോടി ലാഭിക്കാനാണ് ബജറ്റ് നിര്‍ദേശിച്ചിരിക്കുന്നത്. പെന്‍ഷന്‍ ഫണ്ടുകളില്‍നിന്നു 180 കോടി യൂറോയും പ്രതിരോധ മേഖലയില്‍നിന്നു 50 കോടി യൂറോയും വെട്ടിച്ചുരുക്കലിലൂടെ ലഭ്യമാക്കും. കൂടാതെ നികുതി വര്‍ധനയിലൂടെ രണ്ടു ശതലക്ഷം യൂറോയും ലഭിക്കും.
Next Story

RELATED STORIES

Share it