2016ഓടെ ഐഎസിനെ തുരത്തും: അബാദി

ബഗ്ദാദ്: അടുത്ത വര്‍ഷത്തോടെ രാജ്യത്തുനിന്ന് ഐഎസിനെ നിഷ്‌കാസനം ചെയ്യുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. യുഎസ് പിന്തുണയോടെ റമാദി നഗരം മോചിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണപ്പാടങ്ങളാല്‍ സമൃദ്ധമായ ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും അബാദി അറിയിച്ചു. ഐഎസിനെ സംബന്ധിച്ച് നിര്‍ണായകവും അന്തിമവുമായ തിരിച്ചടിയാവുമിതെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചകള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് ബഗ്ദാദിനു 90 കി. മീ. പടിഞ്ഞാറുള്ള റമാദി ഇറാഖി സൈന്യം പിടിച്ചെടുത്തത്. റമാദിയിലെ ചില പ്രവിശ്യകള്‍ക്ക് ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സൈന്യം പുറത്തുവിട്ടിട്ടില്ല. അതിനിടെ ഇറാഖി പ്രധാനമന്ത്രി റമാദി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it