Flash News

2015ല്‍ 61 ശതമാനം ഇന്ത്യന്‍ ഗ്രാമീണരും മലവിസര്‍ജ്ജനം നടത്തിയത് തുറസ്സായ സ്ഥലത്ത്

2015ല്‍ 61 ശതമാനം ഇന്ത്യന്‍ ഗ്രാമീണരും മലവിസര്‍ജ്ജനം നടത്തിയത് തുറസ്സായ സ്ഥലത്ത്
X
dumbing humanwaste

ന്യൂഡല്‍ഹി:  2015 ല്‍ ഗ്രാമീണ ഇന്ത്യയിലെ 61 ശതമാനം ജനങ്ങളും തുറസ്സായ സ്ഥലത്താണ് മലവിസര്‍ജ്ജനം നടത്തിയതെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഫലപ്രദമായ ബോധവത്കരണം നടത്താന്‍ പ്രധാനമന്ത്രിയുടെ ശുചിത്വഭാരതം പദ്ധതിക്കായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.  കഴിഞ്ഞ വര്‍ഷം മാത്രം ഗവണ്‍മെന്റ് 80 ലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചുവെന്നും സംയോജിത ശിശുവികസന പദ്ധതിക്കു കീഴില്‍ നടപ്പിലാക്കിയ ജനനി സുരക്ഷ യോജന പോലുള്ള പദ്ധതികള്‍ വഴി കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരുടെ ശതമാനം 62 ആക്കി ഉയര്‍ത്താനായി.
അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും കുറഞ്ഞ ചെലവില്‍ നല്‍കുന്ന പോഷകാഹാര പദ്ധതി വളരെയധികം ഫലപ്രദമാണെന്ന് സാമ്പത്തിക സര്‍വ്വെ ചൂിക്കാണിക്കുന്നു. ജനിച്ച ഉടനെയുള്ള സാഹചര്യങ്ങള്‍ ഒരു കുഞ്ഞിന്റെ മാനസിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പ്രായത്തിനനുസരിച്ചുള്ള കുട്ടികളുടെ ഉയരത്തില്‍ ഏറെ പുരോഗതി കൈവരിച്ചതായി 2013-14 ല്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. 2005-06 ല്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള കുട്ടികളുടെ ശരാശരി ഉയരത്തേക്കാള്‍ കൂടുതലാണിത്.
Next Story

RELATED STORIES

Share it