2014, 2015 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2014, 2015 വര്‍ഷങ്ങളിലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ, കഥേതരം, രചന എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. പുരസ്‌കാരങ്ങള്‍  സാംസ്‌കാരികമന്ത്രി എ കെ ബാലനാണ് പ്രഖ്യാപിച്ചത്. 2014ല്‍ പ്രഖ്യാപിക്കാന്‍ കഴിയാത്തതിനാലാണ് 2015ലെ അവാര്‍ഡിനൊപ്പം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2014ലെ കഥാവിഭാഗത്തില്‍ ബിന്‍സാദ് സംവിധാനം ചെയ്ത 'ബാലന്‍സ്'  ടെലി ഷോര്‍ട്ട് ഫിലിമായി കെ ജെ പ്രവീണ്‍കുമാര്‍ സംവിധാനം ചെയ്ത ഏഷ്യാനെറ്റിലെ മാവേലിക്കര പോസ്‌റ്റോഫിസ് (20 മിനിറ്റില്‍ കൂടിയത്) ടെലി ലോങ് ഫിലിമായും തിരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവിയില്‍ അവതരിപ്പിക്കുന്ന ജെ ബി ജങ്ഷനാണ്  ടിവി ഷോ.  സംവിധായകന്‍: കെ മനോജ് .  നടന്‍: മുരുകന്‍ . മികച്ച നടി: സീമ ജി നായര്‍.  2015വര്‍ഷത്തെ പുരസ്‌കാരങ്ങള്‍: കഥാവിഭാഗത്തില്‍ കെ കെ രാജീവിന്റെ ഈശ്വരന്‍ സാക്ഷിയായി (ഫഌവേഴ്‌സ്) ആണ് ടെലി സീരിയല്‍. ടെലിഫിലിം ഷോര്‍ട്ട്: നാടകാന്ത്യം. ടെലിഫിലിം ലോങ്: ബോംഴൂര്‍ മയ്യഴി. കഥാകൃത്ത്: സലിന്‍ മാങ്കുഴി. ടിവി ഷോ: കോമഡി സൂപ്പര്‍നൈറ്റ്്. കോമഡി പരിപാടി: തട്ടീം മുട്ടീം (മഴവില്‍ മനോരമ). കൊമേഡിയന്‍: നസീര്‍ സംക്രാന്തി. കുട്ടികളുടെ ഷോര്‍ട്ട് ഫിലിം: മരമച്ഛന്‍ (ജീവന്‍ ടിവി). സംവിധായകര്‍: ഇ എം അഷ്‌റഫ്, കെ കെ രാജീവ്. നടന്‍: മുന്‍ഷി ബൈജു.
Next Story

RELATED STORIES

Share it