|    Jun 21 Thu, 2018 11:46 pm
FLASH NEWS
Home   >  Sports  >  Cricket  >  

2014 ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ധോണി ഒത്തുകളിച്ചതായി മുന്‍ ടീം മാനേജറുടെ വെളിപ്പെടുത്തല്‍

Published : 8th February 2016 | Posted By: swapna en

dhoni

മുംബൈ:2014ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഒത്തുകളിച്ചതായി മുന്‍ ടീം മാനേജറുടെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിനെതിരായി മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റ് മല്‍സരത്തിലാണ് ധോണി ഒത്തുകളിച്ചതെന്ന് മുന്‍ ടീം മാനേജറും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പോര്‍ടസ് സെക്രട്ടറിയുമായ സുനില്‍ ദേവാണ് ധോണിക്കെതിരായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഹിന്ദി ദിനപത്രമായ സണ്‍ സ്റ്റാര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇത് താന്‍ വെളിപ്പെടുത്തുന്നതെന്ന് സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ട്. നാലാം ടെസ്റ്റിന് മുമ്പ് മഴ പെയ്തതിനാല്‍ പിച്ച് ബൗളിങിന് അനുകൂലമായിരുന്നു. ടോസ് നേടിയാല്‍ ബൗളിങ് തിരഞ്ഞെടുക്കാമെന്നാണ് ടീം മീറ്റിങിലെ തീരുമാനം. എന്നാല്‍ ടോസ് ലഭിച്ചപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ഒത്തുകളിയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 54 റണ്‍സിനും തോറ്റു. ധോണിയാണ് മല്‍സരത്തിലെ ടോപ് സ്‌കോറര്‍-സുനില്‍ ദേവ് പറഞ്ഞു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ഇത്രയും കാലം ഇത് പറയാതിരുന്നത്. അന്നത്തെ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന എന്‍ ശ്രീനിവാസന് ഇതു സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബോര്‍ഡ് ഇതിനെതിരേ യാതൊരു നടപടിയും എടുത്തില്ല. ജസ്റ്റിസ് മുഖുള്‍ മുഡ്ഗല്‍ കമ്മീഷന് പരാതി പറഞ്ഞപ്പോള്‍ ഇതു എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.മുഖുള്‍ റിപ്പോര്‍ട്ട് പ്രകാരം വാതുവയ്പ്പ് നടക്കുന്നത് തെളിയിക്കാന്‍ രണ്ടോ അതില്‍ അധികം പേരോ ഉള്‍പ്പെട്ടിരിക്കണമെന്നാണ്. ഇതില്‍ ധോണി മാത്രമാണ് പ്രതിയായിരിക്കുന്നത് എന്നും ദേവ് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss