|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

2014 മുതല്‍ യുഎസില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ഇന്ത്യക്കാര്‍

Published : 2nd December 2018 | Posted By: kasim kzm

വാഷിങ്ടണ്‍: 2014 മുതല്‍ 20,000ലധികം ഇന്ത്യക്കാര്‍ യുഎസില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപോര്‍ട്ട്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ജൂലൈ വരെ രാഷ്ട്രീയ അഭയം തേടി അപേക്ഷ നല്‍കിയ ഇന്ത്യക്കാരുടെ എണ്ണം 20235 ആണ്.
2018ല്‍ ജൂലൈ വരെ 7,214 ഇന്ത്യക്കാരാണ് യുഎസ് അഭയാര്‍ഥി വിഭാഗത്തിനു മുന്നില്‍ അപേക്ഷയുമായെത്തിയത്. ഇതില്‍ 296 പേര്‍ സ്ത്രീകളാണ്. എന്‍എപിഎ കണക്കുപ്രകാരം 2014ല്‍ 2,306 ഇന്ത്യക്കാരും 2015 ല്‍ 96 സ്ത്രീകള്‍ ഉള്‍പ്പെടെ 2,971 ഇന്ത്യക്കാരുമാണ് രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. 2016 ഇത് 4088 ആയി വര്‍ധിച്ചു. 123 സ്ത്രീകളും ഇതിലുണ്ടായിരുന്നു.
187 സ്ത്രീകള്‍ ഉള്‍പ്പെടെ 3656 ഇന്ത്യക്കാര്‍ 2017ല്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി രാഷ്ട്രീയ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇരട്ടിയോളമാണ് വര്‍ധനയുണ്ടായിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും എന്‍എപിഎ അധ്യക്ഷന്‍ സത്‌നാം സിങ് ചാഹല്‍ പറയുന്നു. കലാപം, മതവിദ്വേഷം, ദേശീയത, രാഷ്ട്രീയ അഭിപ്രായത്തിലുള്ള ഭിന്നത, സാമൂഹിക സംഘടനകളില്‍ അംഗമാവല്‍ തുടങ്ങിയകാരണങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ യുഎസില്‍ നിയമമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss