2014 എസ്ഐ ബാച്ചിന് കംപ്ലെയിന്റ അതോറിറ്റിയുടെ രൂക്ഷവിമര്‍ശനം
Published : 4th August 2016 | Posted By: SMR
കൊച്ചി: 2014ലെ പോലിസ് എസ്ഐ ബാച്ചിന് പോലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ രൂക്ഷവിമര്‍ശനം. കംപ്ലെയിന്റ് അതോറിറ്റിക്കു മുന്നിലെത്തിയ കേസുകളില്‍ ഭൂരിഭാഗവും ഈ ബാച്ചില്‍ പുറത്തിറങ്ങിയ പോലിസ് സബ് ഇന്‍സ്പെക്ടമാര്‍ക്ക് എതിരേയാണെന്ന് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. ഇന്നലെ എറണാകുളം റസ്റ്റ്ഹൗസില്‍ 74കാരനായ മുകുന്ദരാജിന്റെ പരാതി പരിഗണിക്കവെയാണ് അതോറിറ്റി ചെയര്മാന് വിമര്‍ശനം ഉന്നയിച്ചത്.
മജിസ്ട്രേറ്റ് കോടതി തീര്‍പ്പാക്കിയ കേസില്‍ തന്നെ വടക്കേക്കര പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്ഐ അസഭ്യം പറഞ്ഞെന്നായിരുന്നു പരാതി.
2014 ബാച്ചില്‍പ്പെട്ട പോലിസുകാര്ക്കെതിരേയാണ് ഇവിടെവരുന്ന കേസുകളിലധികവും. ഇവര്‍ പൊതുജനങ്ങളെ സ്റ്റേഷനില്‍ വരുത്തി അകാരണമായി മര്‍ദ്ദിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. മിനിമം ഒരു ഇടിയെങ്കിലും കൊടുത്തില്ലെങ്കില്‍ 2014ലെ ബാച്ചിന്റെ ഫിലോസഫിക്ക് എതിരാണെന്നും ചെയര്മാന് പറഞ്ഞു. പോലിസിന് ശിക്ഷിക്കാനുള്ള അധികാരമില്ല. എന്നാല്‍, കോടതിയുടെ അധികാരം മിക്കപ്പോഴും പോലിസ് ഏറ്റെടുക്കുകയാണെന്ന് ചെയര്മാന് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.