|    Mar 23 Thu, 2017 5:43 am
FLASH NEWS

2011 മുതലുള്ള പരാതികള്‍ കെട്ടിക്കിടക്കുന്നു: വിന്‍സന്‍ എം പോള്‍

Published : 19th August 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ വിവരാവകാശ കമ്മീഷന് മുന്നില്‍ 2011 മുതലുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ‘വിവരാവകാശ നിയമത്തിന്റെ ഒരു പതിറ്റാണ്ട്: നേട്ടങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്മീഷനില്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്തതാണ് ഇതിനു പ്രധാന കാരണം. വിവരാവകാശനിയമം പൂര്‍ണമായും അറിയാനുള്ള അവകാശത്തിന് ഉതകുന്നതായിരിക്കണം. ഈ നിയമം പൂര്‍ണമായും ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതാവണമെന്നാണ് തന്റെ ചിന്താഗതിയെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.
ജനാധിപത്യസമൂഹത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പൊതുസമൂഹത്തിന്റെ  മനോഭാവത്തിന് മാറ്റം കൊണ്ടുവരാന്‍ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങള്‍ വിരളമാണ്. എന്നാല്‍, മറുപടി നല്‍കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ പൂര്‍ണമായും മാറ്റം വരാന്‍ ഇനിയും സമയമെടുക്കും. ഇപ്പോള്‍ പല ഉദ്യോഗസ്ഥരും പേരിനുവേണ്ടി മറുപടി കൊടുക്കുന്ന സാഹചര്യമാണുള്ളത്. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന മറുപടിയില്‍ 75 ശതമാനം ആളുകളും തൃപ്തരല്ലെന്നാണ് തന്റെ മൂന്നുമാസത്തെ പ്രവര്‍ത്തനകാലയളവില്‍ വ്യക്തമായത്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ചോദ്യങ്ങള്‍ പല മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് മടക്കാനുള്ള പ്രവണത പല പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്കുമുണ്ട്. രേഖകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഇപ്പോഴും പിന്നിലാണ്. ഇവ കൃത്യമായി സംരക്ഷിക്കുന്നതിനുള്ള നിയമം സര്‍ക്കാര്‍തലത്തില്‍ ഇല്ലാത്തതാണ് രേഖകള്‍ നഷ്ടപ്പെടാന്‍ കാരണം. അതത് വകുപ്പുകള്‍ ആവശ്യമായ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ വിവരാവകാശപ്രകാരം ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടാവില്ല. വിവരാവകാശ നിയമപ്രകാരം വിവരങ്ങളറിയാനുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും വിന്‍സന്‍ എം പോള്‍ വ്യക്തമാക്കി.
ചടങ്ങില്‍ അഡ്വ. ടി ബി ബിനു മോഡറേറ്ററായിരുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. വി ഡി സതീശന്‍ എംഎല്‍എ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ എം ആര്‍ രാജേന്ദ്രന്‍ നായര്‍, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മേരി ജോസഫ്, ടി ജി മോഹന്‍ദാസ്, കെ കെ നമ്പൂതിരി, ഇല്യാസ് കെ പങ്കെടുത്തു.

(Visited 34 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക