|    Mar 30 Thu, 2017 12:29 am
FLASH NEWS

2011ല്‍ സെന്‍സസ് രേഖ; 8.4 കോടി കുട്ടികള്‍ സ്‌കൂളില്‍ പോവുന്നില്ല

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചിനും 17നും ഇടയില്‍ പ്രായമുള്ള 8.4 കോടി കുട്ടികള്‍ സ്‌കൂളില്‍ പോവുന്നില്ലെന്നു സ്ഥിതിവിവരക്കണക്കുകള്‍. 2011ല്‍ നടത്തിയ സെന്‍സസിലെ പുതുതായി പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൂടാതെ, 74 ലക്ഷം കുട്ടികള്‍ വിദ്യാഭ്യാസത്തോടൊപ്പം തങ്ങളുടെ കുടുംബം പോറ്റാനുള്ള ചെലവുകള്‍ക്കുവേണ്ടി പണം കണ്ടെത്താനായി ബാലവേല ചെയ്യുന്നവരാണെന്നും സെന്‍സസ് രേഖ വെളിപ്പെടുത്തുന്നുണ്ട്.
സ്‌കൂളില്‍ പോവുന്നതിനോടൊപ്പംതന്നെ ജോലിചെയ്യുന്നവരില്‍ ഏറെയും ആണ്‍കുട്ടികളാണ്.ഇത്തരത്തില്‍ സ്‌കൂള്‍ പഠനത്തോടൊപ്പം ജോലിചെയ്ത് കുടുംബം പോറ്റുന്നവരില്‍ 57 ശതമാനം ആണ്‍കുട്ടികളാണ്. ഇതില്‍ 43 ശതമാനമാണ് പഠനത്തോടൊപ്പം ജോലിചെയ്ത് കുടുംബം നോക്കാന്‍ നിര്‍ബന്ധിതരാവുന്ന പെണ്‍കുട്ടികള്‍.
ഒരിക്കല്‍ പോലും സ്‌കൂളില്‍ പോവാത്ത 8.4 കോടി കുട്ടികളില്‍ 20 ശതമാനവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വയസ്സ് പരിധിയില്‍ വരുന്ന കുട്ടികളാണെന്നും സെന്‍സസ് രേഖ വ്യക്തമാക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day