|    Aug 24 Thu, 2017 4:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

2011ല്‍ നടിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം : ജാമ്യാപേക്ഷ തള്ളി

Published : 10th August 2017 | Posted By: fsq

 

കൊച്ചി: 2011ല്‍ മുതിര്‍ന്ന ചലച്ചിത്രനടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ നാലാംപ്രതി കുന്നത്തുനാട് നോര്‍ത്ത് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന്‍ കുര്യാക്കോസ് (27), അഞ്ചാംപ്രതി മഴുവന്നൂര്‍ വാഴക്കുഴി തടത്തില്‍ ബിബിന്‍ വി പോള്‍ (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2011 ജനുവരി അഞ്ചിന് ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടിയെ ഒരു ടെംപോ ട്രാവലറില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണ് കേസ്.  ഫെബ്രുവരിയില്‍ യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലായതോടെയാണ് ഈ കേസും പുറത്തുവന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക