|    Dec 15 Fri, 2017 7:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

2010ലെ കപ്പല്‍ ആക്രമണം: തുര്‍ക്കിക്ക് ഇസ്രായേല്‍ നഷ്ടപരിഹാരം നല്‍കി

Published : 1st October 2016 | Posted By: SMR

തെല്‍അവീവ്: 2010ല്‍ ഗസയിലേക്കു സഹായവുമായി പുറപ്പെട്ട തുര്‍ക്കി കപ്പലിനു നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയ സംഭവത്തില്‍ ഇസ്രായേല്‍ തുര്‍ക്കിക്ക് നഷ്ടപരിഹാരം നല്‍കി. രണ്ടുകോടി ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയിരിക്കുന്നത്. ഗസയിലേക്കു സഹായവുമായെത്തിയ തുര്‍ക്കിയുടെ മാവി മര്‍മര എന്ന കപ്പലിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 10 തുര്‍ക്കി സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട തുര്‍ക്കി പൗരന്‍മാരുടെ കുടുംബത്തിനാണു നഷ്ടടപരിഹാരം നല്‍കിയിരിക്കുന്നത്.
ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ഇസ്രായേല്‍ മാപ്പുചോദിക്കണമെന്നു തുര്‍ക്കി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആറു വര്‍ഷത്തിനു ശേഷം ആഗസ്തിലാണ് ഇരുരാജ്യങ്ങളും വീണ്ടും സഹകരണം പുനസ്ഥാപിച്ചത്. നഷ്ടപരിഹാരമുള്‍പ്പെടെയുള്ള വിഷയത്തില്‍ ആഗസ്തില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇസ്രായേല്‍ കപ്പലുകള്‍ക്കു ഗസയില്‍ സഹായവിതരണം നടത്താനും ഇസ്രായേല്‍ അനുമതി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക