|    Feb 20 Mon, 2017 9:56 pm
FLASH NEWS

2010നു ശേഷം തുര്‍ക്കിയില്‍ ആദ്യമായി ഇസ്രായേല്‍ അംബാസഡര്‍

Published : 2nd December 2016 | Posted By: SMR

അങ്കാറ: ആറു വര്‍ഷത്തിനു ശേഷം തുര്‍ക്കിയില്‍ ഇസ്രായേല്‍ അംബാസഡറെ നിയോഗിച്ചു. ഈ മാസമാദ്യമാണു നായിഹിനെ തുര്‍ക്കിയിലെ ഇസ്രായേല്‍ അംബാസഡറായി സര്‍ക്കാര്‍ സമിതി തിരഞ്ഞെടുത്തത്. ഇന്നലെ അദ്ദേഹം തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെത്തി.
ലണ്ടനിലെ ഇസ്രായേല്‍ എംബസിയിലെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 1993-97 കാലഘട്ടത്തില്‍ തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2010ല്‍ ഗസയിലേക്കു സഹായവുമായി പുറപ്പെട്ട തുര്‍ക്കി കപ്പലില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 10 തുര്‍ക്കി സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെ അംബാസഡര്‍മാരെ ഇരുരാജ്യങ്ങളും തിരിച്ചുവിളിക്കുകയും ചെയ്തു.
ഏറെനാളത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞ ജൂണ്‍മാസത്തിലാണ് ഇരുരാജ്യങ്ങളും വീണ്ടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ ഇരകള്‍ക്ക് ഇസ്രായേല്‍ 200 കോടി ഡോളര്‍ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക