Flash News

2010മുതല്‍ കേരളത്തില്‍ നടന്ന തീ ദുരന്തങ്ങള്‍

2010മുതല്‍ കേരളത്തില്‍ നടന്ന തീ ദുരന്തങ്ങള്‍
X
temple-fire

തിരുവനന്തപുരം:  2010മുതല്‍ കേരളത്തില്‍ ശരാശിരി 301  തീപ്പിടുത്ത അപകടങ്ങളില്‍ ഓരോ വര്‍ഷവും കൊല്ലപ്പെട്ടത് ശരാശിരി 303 പേര്‍. 2010ല്‍ 335 പേരെയാണ് തീയുടെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. 2011ല്‍ ഇത് 298ഉം 2012ല്‍ 283ഉം 2013ല്‍ 328ഉം 2014ല്‍ 273 ആളുകളുമാണ് തീപ്പിടിച്ച് മരിച്ചത്.
2014ല്‍ 280 തീഅപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 325ആയിരുന്നു. ഏറ്റവും കൂടുതല്‍ അപകടം നടന്നത് 2010ലാണ്. 331 അപകടമാണ് ആ വര്‍ഷം നടന്നത്. 2011ല്‍ ഇത് 289ആയി കുറഞ്ഞു. 2012ല്‍ 281ആയി കുറഞ്ഞെങ്കിലും 2013ല്‍ 325ആയി വര്‍ധിച്ചുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്.  NCRB FIRE ACCIDENT

[related]
Next Story

RELATED STORIES

Share it