201 പ്രവൃത്തിദിനങ്ങളുമായി വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം

തിരുവനന്തപുരം: 201 പ്രവൃത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തിദിനമല്ലാത്ത എട്ടു ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍  പരീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കും.  അടുത്ത അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ പഠന പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടല്‍  നടത്താന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്‍കുക. മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തിയശേഷം വിദ്യാര്‍ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ 28 വരെ പ്രത്യേക പരിശീലനം നല്‍കി എസ്എസ്എല്‍സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇടപെടല്‍ നടത്തും.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബര്‍ 5, 6, 7, 8, 9 തിയ്യതികളില്‍ ആലപ്പുഴയില്‍  നടക്കും. സപ്തംബര്‍ മാസം സ്‌കൂള്‍തല കലോല്‍സവങ്ങള്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ മാസത്തില്‍ സബ്ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോല്‍സവങ്ങള്‍ പൂര്‍ത്തിയാക്കും. സംസ്ഥാന ശാസ്‌ത്രോല്‍സവം നവംബര്‍ ഒമ്പതു മുതല്‍ 11 വരെ നടക്കും. കലോല്‍സവത്തിലെ പോലെ ഈ വര്‍ഷം ശാസ്‌ത്രോല്‍സവത്തിലും എല്‍പി സ്‌കൂള്‍ തലത്തിലുള്ള മല്‍സരങ്ങള്‍ സബ്ജില്ലാ തലത്തിലും യുപി സ്‌കൂള്‍ തലത്തിലുള്ള മല്‍സരങ്ങള്‍ ജില്ലാതലത്തിലും അവസാനിപ്പിക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ മാത്രമായിരിക്കും സംസ്ഥാനതല ശാസ്‌ത്രോല്‍സവത്തില്‍  പങ്കെടുക്കുക. സംസ്ഥാനതല സര്‍ഗോല്‍സവം ഡിസംബര്‍ 27 മുതല്‍ 30 വരെ ആയിരിക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്ത് 30ന് ആരംഭിക്കും. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 20 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ 25 വരെയും നടക്കും.തിരുവനന്തപുരം: 201 പ്രവൃത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തിദിനമല്ലാത്ത എട്ടു ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍  പരീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കും.  അടുത്ത അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ പഠന പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടല്‍  നടത്താന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്‍കുക. മോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തിയശേഷം വിദ്യാര്‍ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍ ഫെബ്രുവരി 15 മുതല്‍ 28 വരെ പ്രത്യേക പരിശീലനം നല്‍കി എസ്എസ്എല്‍സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇടപെടല്‍ നടത്തും.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബര്‍ 5, 6, 7, 8, 9 തിയ്യതികളില്‍ ആലപ്പുഴയില്‍  നടക്കും. സപ്തംബര്‍ മാസം സ്‌കൂള്‍തല കലോല്‍സവങ്ങള്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ മാസത്തില്‍ സബ്ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോല്‍സവങ്ങള്‍ പൂര്‍ത്തിയാക്കും. സംസ്ഥാന ശാസ്‌ത്രോല്‍സവം നവംബര്‍ ഒമ്പതു മുതല്‍ 11 വരെ നടക്കും. കലോല്‍സവത്തിലെ പോലെ ഈ വര്‍ഷം ശാസ്‌ത്രോല്‍സവത്തിലും എല്‍പി സ്‌കൂള്‍ തലത്തിലുള്ള മല്‍സരങ്ങള്‍ സബ്ജില്ലാ തലത്തിലും യുപി സ്‌കൂള്‍ തലത്തിലുള്ള മല്‍സരങ്ങള്‍ ജില്ലാതലത്തിലും അവസാനിപ്പിക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ മാത്രമായിരിക്കും സംസ്ഥാനതല ശാസ്‌ത്രോല്‍സവത്തില്‍  പങ്കെടുക്കുക. സംസ്ഥാനതല സര്‍ഗോല്‍സവം ഡിസംബര്‍ 27 മുതല്‍ 30 വരെ ആയിരിക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്ത് 30ന് ആരംഭിക്കും. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 20 വരെ ആയിരിക്കും. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ 25 വരെയും നടക്കും.
Next Story

RELATED STORIES

Share it