|    Oct 18 Thu, 2018 8:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

2008 മലേഗാവ് സ്‌ഫോടനം : രണ്ട് പേര്‍ക്കു കൂടി കോടതി ജാമ്യം അനുവദിച്ചു

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സംഘപരിവാര നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ 2008ലെ മലേഗാവ് സ്‌ഫോടന ക്കേസില്‍ പ്രതികളായ രണ്ടു ഹിന്ദുത്വര്‍ക്ക് കൂടി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രത്യേക കോടതി ജാമ്യം നല്‍കി.സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്ന ശങ്കരാചാര്യ എന്നിവര്‍ക്കാണ് മുംബൈയിലെ പ്രത്യേക വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. സ്‌ഫോടനം നടത്താന്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നതാണ് ഇരുവര്‍ക്കുമെതിരേ എന്‍ഐഎ ചുമത്തിയിരുന്ന കുറ്റം. അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്‍മേലാണ് മുംബൈയിലെ എന്‍ഐഎ കോടതി ജഡ്ജി എസ്ഡി തേകലേയ ഇവര്‍ക്ക് ജാമ്യം നല്‍കിയത്. മനുഷ്യത്വപരമായ നിലപാടിന്റെ പേരില്‍ തങ്ങള്‍ക്കു ജാമ്യം അനുവദിക്കണമെന്ന ഇരുവരുടെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതികളായ സനാതന്‍ സന്‍സ്ഥ സ്ഥാപക സാധ്വി പ്രഗ്യാസിങിനും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും മുന്‍ സൈനികനുമായിരുന്ന ലഫ്റ്റനന്റ് പ്രസാദ് ശ്രീകാന്ത് പുരോഹിതിനും നേരത്തെ ജാമ്യംലഭിച്ചിരുന്നു. 2008 സപ്തംബര്‍ 29നു മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവ് ടൗണില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തിയ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 100ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സംഘപരിവാര സംഘടനകളില്‍പ്പെട്ട 12 പേരെയാണ് പിടികൂടിയിരുന്നത്. ഈ കേസിലെ മിക്ക പ്രതികളും മക്കാമസ്ജിദ് സ്‌ഫോടനം, മൊദാസ സ്‌ഫോടനം, രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനം, സംജോത എക്‌സ്പ്രസ് ട്രെയിനില്‍ നടന്ന സ്‌ഫോടനങ്ങള്‍ എന്നിവയില്‍ പങ്കുള്ളവരാണ്.2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക അന്വേഷണസംഘാംഗം ആയിരുന്ന വൈ സി മോദിയെ എന്‍ഐഎ മേധാവിയായി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളായ സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss