|    Mar 31 Fri, 2017 12:18 am
FLASH NEWS

2007ലെ ലോകകപ്പ് നഷ്ടം വഴിത്തിരിവായെന്ന് ധോണി

Published : 17th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന തന്റെ ജീവിത കഥപറയുന്ന സിനിമയെ സംബന്ധിച്ച് ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി തന്നെ മനസ്സു തുറന്നു. സപ്റ്റംബര്‍ 30ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന തന്റെ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഭാര്യ സാക്ഷിക്കൊപ്പം ന്യൂയോര്‍ക്കിലെത്തിയതായിരുന്നു ധോണി. നിര്‍മാതാവ് അരുണ്‍ പാണ്ഡെയും കൂടെയുണ്ടായിരുന്നു. ധോണിയുടെ കമ്പനി തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. തന്റെ ജീവിതവും ഗ്രാമീണബാലനില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് എത്തിയത് വരെയുള്ള കാര്യങ്ങള്‍ ധോണി മനസ്സുതുറന്നു.
ഞാന്‍  ഡയറക്ടര്‍ നീരജ് പാണ്ഡെയോട് പറഞ്ഞത് ഈ സിനിമ എന്നെ പ്രകീര്‍ത്തിക്കുന്നതാവാന്‍ പാടില്ല എന്നതാണ്. ഒരു പ്രൊഫഷണല്‍ കായിക താരത്തിന്റ യാത്ര ഏകദേശം അതുപോലെ ചിത്രീകരിച്ചുള്ളതാവണം സിനിമ- ധോണി വ്യക്തമാക്കി. വര്‍ത്തമാന കാലത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് തന്റെ ജീവിതത്തിലേക്ക് തിരികെപോവേണ്ടി വന്നു. ചിത്രത്തിനായി പാണ്ഡെയോട് കഥ വിവരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ എഡിറ്റ് ചെയ്യാത്ത പതിപ്പ് കണ്ട് ബാല്യകാല ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു. വീണ്ടും താന്‍ ഭൂതകാലത്തിന്റെ പിടിയിലായി. ഞങ്ങള്‍ എവിടെ കളിച്ചു,  എന്റെ സ്‌കൂള്‍ എങ്ങനെ ആയിരുന്നു, എവിടെ താമസിച്ചു. കഴിഞ്ഞു പോയ ആ കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് വീണ്ടും വന്നു-ധോണി പറഞ്ഞു.
തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയ സംഭവങ്ങള്‍ ധോണി മനസ്സ്തുറന്നു. 2007ലെ ലോകകപ്പ് നഷ്ടത്തോടെ താനടങ്ങുന്ന ടീമിനെതിരെയുണ്ടായ പ്രതികരണങ്ങള്‍  വലിയ സ്വാധീനം ഉണ്ടാക്കി. എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു അത്- ധോണി വ്യക്തമാക്കി. ഇന്ത്യന്‍ ടീം ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ പരാജയപ്പെടുമ്പോള്‍ ജനം അവരെ കുറ്റവാളികളോ കൊലപാതകികളോ അതല്ലെങ്കില്‍ ഭീകരപ്രവര്‍ത്തകരോ ആയാണ് കാണുന്നത്. 2007 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സമയത്ത് ജനം ധോണിയുടെ വസതിക്ക് നേരെ കല്ലേറ് നടത്തിയിരുന്നു. ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്ന് പ്രതിസന്ധികളെ നേരിടണമെന്ന് തന്റെ നായകപദവി തന്നെ പഠിപ്പിച്ചതായും ധോണി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day