|    Feb 19 Mon, 2018 1:47 pm
FLASH NEWS
Home   >  National   >  

2006ലെ മുംബൈ തീവണ്ടി സ്‌ഫോടന പരമ്പര: അഞ്ചു സിമി പ്രവര്‍ത്തകരെ വിട്ടയച്ചു

Published : 5th March 2017 | Posted By: G.A.G

RELEASE

മുംബൈ: 2006ലെ മുംബൈ തീവണ്ടി സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് സിമി പ്രവര്‍ത്തകരെ 11 വര്‍ഷത്തിനു ശേഷം കോടതി കുറ്റമുക്തരാക്കി. ലശ്കറെ ത്വയിബയുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഇര്‍ഫാന്‍ അലി അഞ്ചുമാന്‍ സെയ്ദ്, മുഹമ്മദ് നജീബ് അബ്ദുല്‍റാഷിദ് ബകാലി, ഫിറോസ് അബ്ദുല്‍ ലത്തീഫ് ഖസ്‌വാല, മുഹമ്മദ് അലിചന്ദ് മുഹമ്മദ് ചിപ, ഇമ്രാന്‍ നിസാര്‍ അഹ്മദ് അന്‍സാരി എന്നിവരെയാണ് സെഷന്‍സ് കോടതി വിട്ടയച്ചത്. മുന്‍ സിമി പ്രവര്‍ത്തകരായ ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞു. സ്‌ഫോടനം നടത്തിയവരുമായി ഇവര്‍ യോഗം ചേര്‍ന്നുവെന്നും സാഹിത്യങ്ങള്‍ വിതരണം, ഗുജറാത്തിലെ ഗോഡ്രയില്‍ നടന്ന വര്‍ഗീയ കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ വിതരണം എന്നിവ നടത്തിയെന്നുമായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. വിട്ടയക്കപ്പെട്ടവരിലൊരാളായ ഫിറോസ് ഖസ്‌വാല ആര്‍ഡിഎക്‌സ് എന്ന സ്‌ഫോടക വസ്തു കൈവശം വെച്ചുവെന്നും അദ്ദേഹത്തിന് മതപ്രഭാഷകന്‍ സാക്കിര്‍ നായ്ക്കുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss