|    Mar 25 Sat, 2017 9:16 pm
FLASH NEWS

2005നു മുമ്പുള്ള കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക്

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: 2005നു മുമ്പുള്ള കറന്‍സികള്‍ സ്വീകരിക്കണമെന്ന് ബാങ്കുകളുടെ കണ്‍ട്രോളിങ് ഓഫിസുകള്‍ക്കും കറന്‍സി ചെസ്റ്റ് ശാഖകള്‍ക്കും റിസര്‍വ് ബാങ്ക് (ആര്‍ബിഐ)നിര്‍ദേശം നല്‍കി. ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുചിത്രാ സുകുമാരന്‍ ഒപ്പിട്ട അറിയിപ്പാണ് ബാങ്കുകളില്‍ എത്തിയിട്ടുള്ളത്. ആര്‍ബിഐയുടെ ജൂണ്‍ 30നുള്ള ഉത്തരവിനെത്തുടര്‍ന്ന് 2005 നു മുമ്പുള്ള നോട്ടുകള്‍ ബാങ്കുകളില്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഇടപാടുകാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.
ആര്‍ബിഐയുടെ ഇന്ത്യയിലെ 20 ഓഫിസുകളില്‍ നിന്നു മാത്രമേ 2005നു മുമ്പുള്ള നോട്ടുകള്‍ മാറ്റിക്കൊടുക്കുകയുള്ളൂവെന്നാണ് ഉത്തരവില്‍ സൂചിപ്പിച്ചിരുന്നത്.
കേരളത്തില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം ഓഫിസുകള്‍ മാത്രമാണ് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ജൂണ്‍ 30ലെ പത്രക്കുറിപ്പില്‍ പറഞ്ഞതുപോലെ 2005നു മുമ്പുള്ള നോട്ടുകള്‍ക്ക് നിയമസാധുതയുണ്ടെന്നും ഇടപാടുകാര്‍ക്ക് ബാങ്കുകളിലെ തങ്ങളുടെ അക്കൗണ്ടുകളില്‍ ഈ പണം നിക്ഷേപിക്കാമെന്നുമാണ് വിശദീകരണം നല്‍കിയിട്ടുള്ളത്. ഈ പണം റിസര്‍വ് ബാങ്കിലെത്തിക്കാന്‍ ബാങ്കുകള്‍ക്ക് അവരെ ബന്ധിപ്പിച്ചിട്ടുള്ള കറന്‍സി ചെസ്റ്റ് ശാഖയില്‍ നിക്ഷേപിക്കാമെന്നും തുടര്‍ന്നു പറയുന്നുണ്ട്. പണത്തിനു പകരം പണം തന്നെ വേണ്ട ഇടപാടുകാരെ ആര്‍ബിഐയിലേക്കു തന്നെ അയക്കണമെന്നും പുതിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക