Flash News

2005ന് മുമ്പ് പിതാവ് മരിച്ച പെണ്‍കുട്ടികള്‍ക്ക് സ്വത്തില്‍ അനന്തരാവകാശമില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: 2005ന് മുമ്പ് പിതാവ് മരിച്ച ഹിന്ദുകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് പരമ്പരാഗത സ്വത്തില്‍ അനന്തരാവകാശമില്ലെന്ന് സുപ്രിംകോടതി. 2005ലെ ഹിന്ദു നിയമഭേദഗതിയെ ഉദ്ധരിച്ചാണ് സുപ്രിംകോടതിയുടെ വിധി.


അനില്‍ ആര്‍ ദേവ്്, ആദര്‍ശ് കെ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.പിതാവ് 2005ല്‍ ജീവിച്ചിരുന്ന പെണ്‍മക്കള്‍ക്ക് ആണ്‍മക്കളോടൊപ്പം തുല്യ സ്വത്തില്‍ പങ്കുണ്ടായിരിക്കുമെന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചു.
2005ലാണ് 1956ലെ ഹിന്ദു പിന്തുടര്‍ച്ചാ ആക്ട് ഭേദഗതി ചെയ്ത്.
ജീവിച്ചിരിപ്പുളള എല്ലാ ഹിന്ദുപെണ്‍മക്കള്‍ക്കും അനന്തരാവകാശത്തില്‍ തുല്യ പങ്കുണ്ടാവുമെന്ന് സുപ്രിംകോടതി ഈയിടെ പ്രസ്താവിച്ച വിധിയില്‍ പറഞ്ഞിരുന്നു. ഹിന്ദു പെണ്‍മക്കള്‍ക്ക് അനന്തരാവകാശം നിഷേധിക്കുന്ന 1956 ലെ പിന്തുടര്‍ച്ചാ നിയമം ഭേദഗതി ചെയ്തത് പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യപങ്കുണ്ടാവാനാണെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിയമഭേദഗതി 2005ലാണെങ്കിലും ്അതിന് മുമ്പും ശേഷവും ജീവിച്ചിരുന്ന പെണ്‍മക്കള്‍ക്ക് സ്വത്തില്‍ പങ്കു ലഭിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. ഈ വിധികള്‍ക്കെതിരായാണ് സുപ്രിംകോടതിയുടെ ഇന്നത്തെ ഉത്തരവ്.
Next Story

RELATED STORIES

Share it