Flash News

2002ലെ ഗുജറാത്ത് കലാപം; റിപ്പോര്‍ട്ട് പുറത്ത് വിടണം; മുന്‍ ഗുജറാത്ത് പോലിസ് ചീഫ്

ഗാന്ധിനഗര്‍: 2002ലെ ഗുജറാത്ത് കലാപത്തിന്റെ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് മുന്‍ ഗുജറാത്ത് പോലിസ് ചീഫ് ആര്‍.ബി ശ്രീകുമാര്‍. ജി.ടി നാനാവതി, മുന്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി അക്ഷയ് മെഹ്താ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് ശ്രീകുമാര്‍ ആവശ്യപ്പെട്ടത്. കലാപം നടന്നിട്ട് 12 വര്‍ഷം കഴിഞ്ഞു.കലാപത്തില്‍ 1,169 പേര്‍ കൊല്ലപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ ഗുജറാത്ത് മുഖ്യമന്ത്രിക്കും അഡീഷണല്‍  ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനും കത്തയച്ചിട്ടുണ്ട്.

കലാപത്തിന്റെ മുഴുവന്‍ വസ്തുതകളും ഉള്‍ക്കൊള്ളിച്ചാണ് ശ്രീകുമാര്‍ കത്തയച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it