|    Jun 26 Mon, 2017 12:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

20,000 പുതിയ അധ്യാപകരെ നിയമിക്കുന്നു

Published : 25th July 2016 | Posted By: SMR

അങ്കാറ: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ വിദ്യാഭ്യാസവിഭാഗത്തില്‍ നിന്നും നിരവധി പേരെ പുറത്താക്കിയ സാഹചര്യത്തില്‍ 20,000 പുതിയ അധ്യാപകരെ നിയോഗിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ പദ്ധതിയിടുന്നു. വിദ്യാഭ്യാസ മന്ത്രി ഇസ്‌മെത് യില്‍മാസ് ആണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളവര്‍ക്കു പകരം പുതിയ ആളുകള്‍ക്ക് ലൈസന്‍സ് നല്‍കും. വിദ്യാര്‍ഥികളെ പ്രശ്‌നത്തിലാക്കില്ല- അദ്ദേഹം പറഞ്ഞു. അതിനിടെ ഫത്ഹുല്ലാ ഗുലന്റെ പ്രസ്ഥാനത്തിനു കീഴിലുള്ള തുര്‍ക്കിയിലെ 2000ത്തോളം സ്‌കൂളുകള്‍ അടച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. 15 സര്‍വകലാശാലകളും ഇതില്‍ പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക