|    Nov 15 Thu, 2018 2:50 am
FLASH NEWS

20,000 ചെലവുള്ള കൃത്രിമ പല്ലിന് താലൂക്ക് ആശുപത്രിയില്‍ 1500 രൂപ

Published : 5th August 2018 | Posted By: kasim kzm

മലപ്പുറം: ചെലവേറിയ ദന്ത ചികില്‍സ ഇനി കുറഞ്ഞ ചെലവില്‍ ചെയ്യാം. മലപ്പുറം താലൂക്കാശുപത്രിയില്‍ പുതിയ ദന്ത ലാബ് സജ്ജമായതോടെയാണിത്. ദന്ത ലാബിന്റെ ഉദ്ഘാടനം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. നവീകരിച്ച ദന്തല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്വകാര്യ ആശുപത്രികളില്‍ 15,000 മുതല്‍ 20,000 വരെ ചെലവ് വരുന്ന കൃത്രിമ പല്ലിനു ആശുപത്രിയില്‍ ശരാശരി 1500 രൂപയാണ് ഈടാക്കുക. ദേശീയ ആരോഗ്യ ദൗത്യം, ആര്‍എസ്ബിവൈ, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ച ദന്തല്‍ ക്ലിനിക്കും ദന്ത ലാബും ഒരുക്കിയത്.
ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഡന്റല്‍ മെക്കാനിക്കിനെ നിയമിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ദന്തല്‍ ക്ലിനിക്കില്‍ രണ്ടു ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ഒരു ഡോക്ടര്‍ കൂടി ഉടന്‍ ചുമതലയേല്‍ക്കും. രോഗികള്‍ക്കു ആവശ്യമായ അളവിലുള്ള പല്ലുകള്‍ എണ്ണത്തിനനുസരിച്ച് ആശുപത്രിയില്‍ നിര്‍മിച്ചു നല്‍കും. നഗരസഭ ചെയര്‍പേഴ്—സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ റജീന ഹുസൈന്‍, പരി മജീദ്, പി എ സലീം, കൗണ്‍സിലര്‍മാരായ പാര്‍വതിക്കുട്ടി, കെ കെ മുസ്തഫ, വത്സല, കെ വി ശശികുമാര്‍, ഹാരിസ് ആമിയന്‍, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. രാജഗോപാല്‍, എച്ച്എംസി അംഗങ്ങളായ ഉപ്പൂടന്‍ ഷൗക്കത്ത്, ബാലകൃഷ്ണന്‍, നൗഷാദ് കളപ്പാടന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss