kozhikode local

20,000 വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളായി; സ്വാശ്രയഭാരത് സമാപിച്ചു

കോഴിക്കോട്: സ്വദേശിശാസ്ത്ര പ്രസ്ഥാനത്തിന്റെയും ദേശീയ സുഗന്ധ വിളഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വപ്‌നഗരിയില്‍ സംഘടിപ്പിച്ച സ്വാശ്രയ ഭാരത് 2015 എക്‌സ്‌പോ സമാപിച്ചു. 20000 വിദ്യാര്‍ഥികള്‍ ഈ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഗുണഭോക്താക്കളായി.
വിദ്യാര്‍ഥികളെ കൂടാതെ അദ്ധ്യാപകരും രക്ഷിതാക്കളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ആയിരങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വര്‍ധിപ്പിക്കുന്ന വ്യത്യസ്തപരിപാടികള്‍ ഉള്‍പ്പെടുത്തിയ വൈജ്ഞാനിക പ്രദര്‍ശനം എന്നനിലയിലാണ് സ്വാശ്രയ ഭാരത് ശ്രദ്ധേയമായത്.
സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറും സ്വാശ്രയഭാരതിന്റെ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ഡോ എം ആനന്ദരാജ് അധ്യക്ഷത വഹിച്ചു. സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഎസ്‌സിഎസ്ടിഇ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റുമായ ഡോ സുരേഷ് ദാസ മുഖ്യാഥിതി ആയിരുന്നു.
എന്‍എഐഇഎല്‍ടി പ്രസിഡന്റ് ഡോ എം പിള്ള, എന്‍ഐടി ഡീന്‍ പ്രൊഫ. എ അബ്രഹാം ടി മാത്യൂ, സ്വാശ്രയ ഭാരത് ജന.കണ്‍വീനര്‍ ഡോ ബി ശശികുമാര്‍, വിഖ്യാന്‍ ഭാരതി സെക്രട്ടറി വിവേകാനന്ദ പൈ, സ്വാശ്രയ ഭാരതിന്റെ സെക്രട്ടറി ജനറല്‍ ഡോ ജയപ്രകാശ് പങ്കെടുത്തു.
Next Story

RELATED STORIES

Share it