|    Dec 4 Sun, 2016 7:45 pm

2000 രൂപ നോട്ടുകളിലെ നാനോ ചിപ്പുകള്‍: പ്രചാരണം വ്യാജമോ?

Published : 9th November 2016 | Posted By: G.A.G

2000-rupee

ന്യൂഡല്‍ഹി: പുതുതായി പുറത്തിറക്കുന്ന 2000 നോട്ടുകളില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയാ പ്രചാരണം കെട്ടുകഥ മാത്രമോ? നോട്ടുകള്‍ മുറിക്കുള്ളിലോ ഭൂമിക്കടിയില്‍ 120മീറ്റര്‍ താഴ്ചയില്‍പ്പോലുമോ  ഒളിപ്പിച്ചു വെച്ചാല്‍ കണ്ടെത്താന്‍ ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിച്ച നാനോ ചിപ്പുകള്‍ ചേര്‍ത്താണ് നോട്ടുകള്‍ അച്ചടിച്ചതെന്ന കഥ അസംബന്ധമാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇത്തരമൊരു നാനോ ചിപ് സംവിധാനത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് ഒരക്ഷരവും മിണ്ടിയിട്ടില്ല എന്നതാണ് സത്യം.
സാങ്കേതികമായി പരിശോധിച്ചാലും ഈ നാനോചിപ്പിന്റെ മാന്ത്രികശക്തി അതിശയോക്തിപരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
120 മീറ്റര്‍ ആഴത്തില്‍ നിന്ന് ജിപിഎസ് സംവിധാനത്തിന് ചിപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് കഥയിലെ ഏറ്റവും വലിയ അവിശ്വസനീയത. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍പ്പോലും ജിപിഎസ് സിഗ്നലുകള്‍ ശരിയായി ലഭിക്കില്ല എന്നതാണ് നിലവിലെ സ്ഥിതി. അതേസമയം അത്യാധുനിക റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് 12 മീറ്റര്‍ ആഴത്തില്‍ നിന്നുവരെ സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന മറുവാദവും ഇതൊടൊപ്പം ഉയരുന്നുണ്ട്. റിസര്‍വ് ബാങ്ക് ഇത്തരം കഥകളൊന്നും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും നിഷേധിച്ചിട്ടില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 467 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day