|    Dec 11 Sun, 2016 7:44 am

2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്‍കി പറ്റിച്ചു

Published : 14th November 2016 | Posted By: SMR

ചിറയിന്‍കീഴ്: 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി ലോട്ടറി വില്‍പനക്കാരനെ പറ്റിച്ചു. ചിറയിന്‍കീഴ് എസ്ബിടി ശാഖയുടെ മുന്നില്‍ ലോട്ടറിക്കച്ചവടം നടത്തിയ അഴൂര്‍ സ്വദേശി സുദേവനെയാണ് രണ്ടായിരത്തിന്റെ പുതിയ കറന്‍സി എന്ന വ്യാജേന രണ്ടായിരം രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്‍കി പറ്റിച്ചത്. എസ്ബിടിയില്‍ നിന്നു മാറ്റി വാങ്ങിയതാണെന്നും ബസ്സില്‍ ടിക്കറ്റ് എടുക്കാന്‍ ചില്ലറയില്ലെന്നും പറഞ്ഞാണ് രണ്ടു പേര്‍ ഇദ്ദേഹത്തെ സമീപിച്ചത്. നൂറു രൂപയുടെ ലോട്ടറി വാങ്ങിയ ശേഷമാണ് വ്യാജനെ കൈമാറിയത്. ഈ നോട്ടുമായി ചില്ലറ മാറാന്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ എത്തിയപ്പോഴാണ് നോട്ട് വ്യാജമാണെന്ന് അറിഞ്ഞത്. ഇതറിഞ്ഞ് സുദേവനു തലകറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലിസില്‍ പരാതി നല്‍കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ചിറയിന്‍കീഴ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക