|    Jan 22 Mon, 2018 12:16 am
FLASH NEWS
Home   >  Kerala   >  

2,000 രൂപ നോട്ടിന്റെ പ്രിന്റ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയെന്ന് ആരോപണം, 13 കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published : 20th November 2016 | Posted By: G.A.G

2000-rupee

തൃശൂര്‍: പുതിയ 2,000 രൂപ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയെന്നാരോപിച്ച് 13 കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെളിയങ്കോട് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വടക്കേക്കാട് പോലിസാണ് കസ്റ്റഡിയിലെടുത്തത്.

കുട്ടി രണ്ട് കടകളില്‍ കയറി 2000 രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയെന്നാണ് പരാതി. രണ്ടാമത് കയറിയ കടയില്‍ നല്‍കിയ നോട്ട് ചില്ലറയാക്കാന്‍ മറ്റൊരു കടയില്‍ നല്‍കിയപ്പോഴാണ് വ്യാജനോട്ടാണെന്ന് തിരിച്ചറിഞ്ഞ് കടയുടമ പോലിസില്‍ അറിയിക്കുകയായിരുന്നു. തനിക്കറിയാവുന്ന ഒരു കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ തന്നതാണെന്ന് ആദ്യം പറഞ്ഞ കു്ട്ടി പിന്നീട് താന്‍ വീട്ടിലെ കമ്പ്യൂട്ടറും സ്‌കാനറും പ്രിന്ററും ഉപയോഗിച്ച് തയ്യാറാക്കിയതാണ് നോട്ടുകളെന്ന് പിന്നീട് സമ്മതിച്ചതായി പോലിസ് പറയുന്നു.
കൂടുതല്‍ കാര്യങ്ങള്‍ പോലിസ് അന്വേഷിച്ചു വരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day