|    Jun 26 Mon, 2017 10:42 am
FLASH NEWS
Home   >  National   >  

42 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയില്‍

Published : 1st December 2016 | Posted By: mi.ptk

currency-new

മൊഹാലി:  പുതിയ 2000 രൂപയുടെ കള്ളനോട്ടുമായി മൊഹാലിയില്‍ മൂന്ന് പേര്‍ പിടിയില്‍. 42 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായാണ് ഇവരെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.  കപുര്‍ത്തല സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ വിശാഖ വര്‍മ,ബന്ധുവായ സിറക്പൂര്‍ സ്വദേശി അഭിനവ് വര്‍മ, ലുധിയാന സ്വദേശി സുമന്‍ എന്നിവരാണ് പിടിയിലായത്. പുതുതായി ഇങ്ങിയ നോട്ടിനോട് വളരെയധികം സാമ്യമുള്ള നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.പഴയ നോട്ടുകള്‍ സ്വീകരിച്ച് പുതിയ നോട്ടെന്ന വ്യാജേന ഇവ നല്‍കാനുള്ള യാത്രയിലായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.
ബകാര്‍പൂര്‍ ജില്ലയില്‍ നിന്നും കാറില്‍ പോകുകയായിരുന്ന ഇവരെ സംശയം തോന്നി പോലീസ് പരിശോധിക്കുകയായിരുന്നു. പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക