|    Aug 22 Tue, 2017 4:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

2,000 രൂപയുടെ നോട്ട് ഉടന്‍

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2000 രൂപയുടെ കറന്‍സി നോട്ട് ഉടനെ പുറത്തിറക്കുമെന്ന് സൂചന. മൈസൂരുവിലെ പ്രസ്സില്‍ ഇതിന്റെ അച്ചടി പൂര്‍ത്തിയായെന്നും ഉടനെ പുറത്തിറക്കുമെന്നുമാണ് സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍. സാമൂഹിക മാധ്യമങ്ങളില്‍ നോട്ടിന്റെ ചിത്രമടക്കമുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരോ റിസര്‍വ് ബാങ്കോ 2,000 രൂപയുടെ നോട്ടുകള്‍ എന്നു പുറത്തിറക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കള്ളപ്പണത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായി നിലവിലുള്ള 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നിതിനിടയ്ക്കാണ് സര്‍ക്കാര്‍ 2,000 രൂപയുടെ നോട്ട് ഇറക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക