|    May 23 Tue, 2017 4:36 pm
FLASH NEWS

2000 രൂപയുടെ അച്ചടിയും നിര്‍ത്തിയേക്കും:രാംദേവ്

Published : 10th January 2017 | Posted By: mi.ptk

baba-ramdev

റായ്പൂര്‍:അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്.
രാംദേവ് പറഞ്ഞ കാര്യങ്ങള്‍:
•അസാധു നോട്ടുകള്‍ പോലെ 2000 രൂപ നോട്ടുകള്‍ക്കും വ്യാജനിറങ്ങുന്നുണ്ട്.
•പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ അച്ചടിക്കാനും വിതരണം ചെയ്യാനും യോജിച്ച സാഹചര്യമാണിത്.
•കള്ളനോട്ടുകള്‍ കണ്ടെത്താനും പ്രയാസമാണ്.
•അതിനാല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതാണ് നല്ലത്.
•ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പൂര്‍ണമായും മാറാനുള്ള ശ്രമം സമ്പദ്‌വ്യവസ്ഥയുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തും.
•കറന്‍സി രൂപത്തിന് പുറമെ ഭൂമി, സ്വര്‍ണം, ഖനി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും കള്ളപ്പണമുണ്ട്.
•ഘട്ടം ഘട്ടമായി കള്ളപ്പണം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
•പ്രധാനമന്ത്രി രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
•സര്‍ക്കാരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് സമൃദ്ധിയും നല്ല ദിനങ്ങളും കൊണ്ടുവരാന്‍ സാധിക്കൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day