|    Nov 25 Sat, 2017 1:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

2000 പൊതു ഇടങ്ങളില്‍ ഏഴു മാസത്തിനകം സൗജന്യ വൈഫൈ

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഓഫിസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണിത്. പദ്ധതിക്കായി സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടി തുടങ്ങി. പബ്ലിക് ഹോട്ട്‌സ്‌പോട്ടുകളിലൂടെ വിവിധ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് സേവനങ്ങളും മറ്റും ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. സംസ്ഥാന ഡാറ്റ സെന്ററിലുള്ള എല്ലാ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലൂടെ പരിധി രഹിതമായി ഉപയോഗിക്കാനുമാവും. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തരംതിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഏഴുമാസത്തിനകം പദ്ധതി നടപ്പാക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക